മഹാനവമി പൂജ ആപ്പുമായി ചേര്‍ത്തല സ്വദേശികള്‍
പൂജവയ്പ്പും ഇനി ഡിജിറ്റിലായി ചെയ്യാം. ഇന്ത്യയില്‍ ആദ്യമായി ബുക്ക് പൂജവയ്ക്കാന്‍ ആപ്പുമായി യുവാക്കള്‍. ചേര്‍ത്തല സ്വദേശികളായി അലന്‍മാത്യു, ടോണി കുരിശിങ്കല്‍ എന്നീ യുവാക്കളുടെ നേതൃത്വത്തിലാണ് പൂജ ആപ്പിന് രൂപം കൊടുത്തത്. പൂജവയ്ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ പഠന ഉപകരണങ്ങളുടെ ഫോട്ടോ എടുത്തതിന് ശേഷം ചിത്രം ആപ്പിലേക്ക് അപ് ലോഡ് ചെയ്താല്‍ മാത്രം മതി.
ഇത്തരത്തില്‍ പുസ്‌തകങ്ങൾ, പേന, ലാപ്‌ടോപ്പ്, ക്യാമറ, സംഗീത ഉപകരണങ്ങൾ, ജിം ആക്‌സസറികൾ, വാഹനങ്ങൾ എന്നിവയുടെ ഫോട്ടോകള്‍ പിഡിഎഫ് അല്ലെങ്കിൽ ജെപിജി / ഫോർമാറ്റിലാണെന്ന് ഉറപ്പുവരുത്തണം എന്നുമാത്രം. ആറ് വ്യത്യസ്ത ഭാഷകളിൽ ആണ് ആപ്പ് വികസിപ്പതിച്ചെടുത്തത്.
വിജയദശമി ദിനത്തിൽ 2 രൂപമാത്രം ദക്ഷിണ വച്ച് പൂജവച്ച് സാധനങ്ങള്‍ തിരിച്ചെടുക്കാം. പൂജവച്ച സാധനങ്ങള്‍ തിരിച്ചെടുത്തുകഴിഞ്ഞാല്‍ ഹരിശ്രീ കുറിക്കാനുള്ള സൌകര്യവും ആപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് ചാരിറ്റി ക്ലബ്ബിന്‍റെ രൂപികരണത്തിലേക്കാണ് ആപ്പില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിക്കുന്നത്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.