മൃദുല മുരളിയുടെ വിവാഹം കിടിലം ഡാൻസുമായി രമ്യാ നമ്പീശനും കൂട്ടരും

കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹം. നിതിൻ വിജയനാണ് വരൻ.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇരുവരുടെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഫഫ്‍ന, സയനോര, വിജയ് യേശുദാസ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഡാൻസ് കളിച്ചാണ് സുഹൃത്തുക്കളായ ഇവർ വധൂവരന്മാരെ വരവേറ്റത്. വിവാഹത്തിന് രമ്യാ നമ്പീശൻ ഗാനം ആലപിക്കുകയും ചെയ്‍തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *