മോറട്ടോറിയം എങ്ങനെ ? എന്തിന് ?
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസത്തെ മോറട്ടോറിയം സൗകര്യം അംഗീകരിക്കുമെന്ന് പൊതുമേഖലാ- സ്വകാര്യ ബാങ്കുകള്‍. ഇതിനായി ഇ-മെയില്‍ മുഖേന സൗകര്യമൊരുക്കുകയാണ് ബാങ്കുകള്‍.അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതാത് ബാങ്കുകളുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
മൂന്നുമാസത്തെ തിരിച്ചടവ് അക്കൗണ്ടില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള നടപടിയാണ് മോറട്ടോറിയം. എന്നാല്‍ ഈ മാസത്തേയും പലിശ കൃത്യമായി തിരിച്ചടയ്ക്കണമെന്നും എഴുതി തള്ളില്ലെന്നും മിക്ക ബാങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ആശ്വാസകരമായ നടപടിയായി തോന്നാമെങ്കിലും ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയാവുകയാണ് ഈ നടപടി. അതിനാല്‍ ഇ.എം.ഐ അടയ്ക്കാന്‍ തീരെ നിര്‍വ്വാഹമില്ലാത്തവര്‍ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി. എന്നാല്‍, ഈ കാലയളവില്‍ ഇ.എം.ഐ മുടങ്ങിയാല്‍ സിബില്‍ റേറ്റിനെ ബാധിക്കില്ലായെന്ന ആശ്വാസമുണ്ട്.
എന്നാല്‍, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിന് മിനിമം തുകയെങ്കിലും അടച്ചില്ലെങ്കില്‍ പണി പാളും. സിബില്‍ സ്‌കോര്‍ താഴും, മാത്രമല്ല, ബാക്കി തുകയുടെ പലിശ ഈടാക്കുകയും ചെയ്യും….