ലഹരിമരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോണിനെ എന്‍സിബി ചോദ്യം ചെയ്യുന്നു. രാവിലെ തന്നെ ദീപിക മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ദീപികയുടെ മാനേജർ കരിഷ്മയും ദീപികയും തമ്മിലുള്ളതായിരുന്നു ചാറ്റ്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിൻ ദീപിക തന്നെയാണെന്നാണ് നാർകോട്ടിക്സ് വിഭാഗം വ്യക്തമാക്കുന്നത്.
സുശാന്ത് സിംഗിന്റെ മാനേജർ ജയ സാഹയും ഈ ഗ്രൂപ്പിൽ അംഗമായിരുന്നുവെന്നും എൻസിബി വ്യക്തമാക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം നടി രാകുൽ പ്രീത് സിംഗിനെ നാല് മണിക്കൂറോളമാണ് എൻസിബി ചോദ്യം ചെയ്തത്.
സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മാനേജർ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യൽ. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്.