വായനദിനം
വായനയുണ്ട് ഫേസ്ബുക്ക് ഉള്ളതുകൊണ്ട്
എഴുത്തുണ്ട് വാട്ട്സാപ്പ് ഉള്ളതു കൊണ്ട്
മംഗ്ളീഷ് ചവച്ചു തുപ്പുന്നുണ്ട്
വിഡ്ഢിപെട്ടിയിൽ ചേച്ചിമാരും ചേട്ടന്മാരും.
എഴുതാപ്പുറം വായിക്കുന്നുണ്ട് എന്നും മലയാളി
ഇന്ന് പത്രം വായിക്കണം പോസ്റ്റിടണം…
കാരണം ഇന്ന് വായന ദിനമാണ്.
ജി.കണ്ണനുണ്ണി