വിദ്യാദേവി
അക്ഷരരൂപിണിയാം നിറനിലാവേ
അടിയന്റെയുള്ളിലും കുടികൊള്ളണേ
നവരാത്രി വ്രതംനോറ്റു നടയിലെത്താം
ജ്ഞാനപ്രകാശമായ് വരം ചൊരിയൂ
മൂകാംബികെ ദേവി സരസ്വതിയെ
വീണാപാണിനി ജഗദംബികെ
ആനന്ദദായിനി പത്മവാസിനി
അടിയന്റെനാവിലും വിളങ്ങിടണേ
വിദ്യാഗുണം പകരും ശാന്തരൂപയായ്
അവതാരം കൈക്കൊണ്ട പരംപൊരുളെ
സപ്തസ്വരങ്ങൾ പകർന്നേകിയമ്മേ
പനച്ചിക്കാടമരുമെൻ സരസ്വതിയെ
മൂകാംബികെ ദേവി സരസ്വതിയെ
വീണാപാണിനി ജഗദംബികെ
ആനന്ദദായിനി പത്മവാസിനി
അടിയന്റെനാവിലും വിളങ്ങിടണേ
അക്ഷരരൂപിണിയാം നിറനിലാവേ
അടിയന്റെയുള്ളിലും കുടികൊള്ളണേ
നവരാത്രി വ്രതംനോറ്റു നടയിലെത്താം
ജ്ഞാനപ്രകാശമായ് വരം ചൊരിയൂ