എഴുത്തിന്‍റെ വഴികൾ

കഥ : ഷാജി ഇടപ്പള്ളി

കുടുംബ പ്രാരാബ്ധങ്ങളും കണക്കപ്പിള്ളയുടെ ജോലിത്തിരക്കുകളും മൂലം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ വീടും തൊഴിലിടവുമായി ഒതുങ്ങിക്കൂടിയിരുന്ന പ്രകൃതം.വല്ലപ്പോഴും മുന്നിലേക്ക് എത്തുന്ന സാഹിത്യ സൃഷ്ടികളിലൂടെ കണ്ണുകൾ ഓടിക്കുമ്പോൾ മനസ്സിൽ കൊണ്ടുനടന്നിരുന്ന മോഹങ്ങൾ അവളറിയാതെ തന്നെ അവളിൽ പുഷ്പിക്കുന്നുണ്ടായിരുന്നു.


ബാല്യകാല സുഹൃത്തിന്റെ നിർബന്ധം കൂടിയായപ്പോഴാണ് അവൾ ആദ്യമായി തൂലിക എഴുതാനെടുത്തത്.
ഓരോ വാക്കിലും തന്റെ സ്വപ്ങ്ങളും പ്രതീക്ഷകളും വരച്ചിട്ടു.കവിതക്ക് അഭിനന്ദങ്ങളുടെ പ്രവാഹം.
പ്രീയപ്പെട്ടവന്റെ പ്രോത്സാഹനവും.പിന്നെ എഴുത്തിന്റെ വഴികളിലേക്കുള്ള യാത്ര അച്ചടി മഷി പുരണ്ട കവിത ഹൃദയത്തോട് ചേർത്തുപിടിച്ച് കിടന്നപ്പോൾ അവൾ വല്ലാതെ സന്തോഷിച്ചു.ചങ്ങാതിയോടുള്ള സ്നേഹവും ആദരവും ഒന്നുകൂടി ഇരട്ടിച്ചു.വായനയുടെയും എഴുത്തിന്റെയും വഴികളിൽ അവളിൽ പുതിയൊരു ലോകം തുറന്നിടുകയായിരുന്നു.


കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ നീണ്ടു മെലിഞ്ഞ അവളുടെ വിടർന്ന മിഴികളിൽ പ്രതീക്ഷകളുടെ പുതുവെളിച്ചം ദർശിച്ചിരുന്നു.പിന്നെ കുറേനാൾ അവളെ കണ്ടില്ല .ഒരുതരം ഉൾവലിയൽ കാരണമെന്തെന്ന് തിരക്കിയിട്ടും പ്രതികരണമുണ്ടായില്ല.മുഖത്താളിൽ പുതിയ രചനകൾ വന്നില്ല,വന്ന വഴി ഞാൻ മറക്കുന്നില്ല ,പ്രോത്സാഹിപ്പിച്ചവൾ തന്നെ , അതും ആത്മമിത്രമായി ചേർത്തുപിടിച്ചവൾ തന്നെ വേദനിപ്പിച്ചു.


ഇനി ഞാൻ എഴുതില്ലാത്രേ ….ആരൊക്കെ നിർബന്ധിച്ചാലും അടച്ചുവെച്ച തൂലിക ഇനി തുറക്കില്ലെന്നുള്ള നിലപാടാണ് ഒടുവിൽ പങ്കുവെച്ചത്..നേരിനും നോവിനുമിടയിൽ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് അവൾ അത്രയും പറഞ്ഞുവെച്ചത്..
ഒരു കണ്ടുമുട്ടലിന്റെ അടുപ്പത്തിൽ നിന്ന് അവളിലേക്ക് നടക്കാൻ ദൂരം കൂടുതലായതിനാൽ അയാൾ
നിശബ്ദനായി…..

Leave a Reply

Your email address will not be published. Required fields are marked *