വിസ്മയകാഴ്ച ഒരുക്കി അവതാര്‍ 2


ചിത്രീകരണം ന്യൂസ് ലാന്‍റില്‍ ഉടന്‍ ആരംഭിക്കും


അവതാര്‍ 2 ന്‍റെ ചിത്രീകരണം ന്യൂസ് ലാന്‍റില്‍ ആരംഭിക്കും. ലോക്ക് ഡൌണ്‍ ഇളവുകള്‍ വന്നതോടെയാണ് സംവിധായകന്‍ ജെയിംസ് കാമറൂണും സംഘവും ന്യൂസ് ലാന്‍റിലേക്ക് തിരിച്ചത്. 14 ദിവസത്തെ ക്വാറൈന്‍റീന് ശേഷമായിരിക്കും ചിത്രീകരണം ന്യൂസ് ലാന്‍റില്‍ ആരംഭിക്കുക.

സിനിമയുടെ ചിത്രീകരണം ഹോളിവുഡില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത് വെള്ളത്തിനടിയിലാണ് പ്രത്യേകതയും അവതാര്‍ 2 വിന് ഉണ്ട്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് അവതാറിന്‍റെ ആദ്യ ഭാഗത്തിന്‍റെ ഉള്ളടക്കം. 2.7 ദശലക്ഷം ഡോളാണ് ചിത്രത്തിന് ചിലവായ തുക.
അവതാര്‍ 2ന്‍റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവന്‍ ആകുമെന്നതിലൂടെയാണ് കഥപുരോഗമിക്കുന്നത്. 7500 കോടിരൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്.


മൂന്നും നാലും പതിപ്പ് അവതാറിന് ഉണ്ടായിരിക്കുമെന്ന് കാമറൂണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ ഓരോ ഭാഗവും പറഞ്ഞിരിക്കുന്ന ഡേറ്റില്‍ തന്നെ റീലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *