വീണ്ടും തരംഗമായി ടോവിനോയുടെ വര്‍ക്കൌട്ട് വീഡിയോ
ഫിറ്റ്നസില്‍ പ്രാധാന്യം കൊടുക്കുന്ന മലയാളസിനിമതാരങ്ങള്‍ക്കിയിലെ ചുരുക്കം ചിലരില്‍ ഒരാളാണ് നടന്‍ ടോവിനോ തോമസ്. സിനിമ ലൊക്കേഷന്‍ പോലെ ടോവിനോയ്ക്ക് പ്രീയപ്പെട്ട ഇടമാണ് ജിമ്മും. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്നത് വീഡിയോയും ഫോട്ടോയും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
അത്തരത്തില്‍ ടോവിനോ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ ഭാഗമായി ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂഖം അടിച്ച് വീഴുന്നതാണ് ആദ്യഭാഗം. എന്നാല്‍ അടുത്ത വീഡിയോയില്‍ താരം തന്‍റെ ഉദ്യമമം വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട്.
ജയിക്കുന്നതുവരെ തോറ്റു പിന്‍മാറില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയതത്. ട്രെയിനര്‍ അലി അസ്കറെ നിലത്തുകിടത്തി അദ്ദേഹത്തിന്‍റെ മുകളിലൂടെ പൊന്തിച്ചാടുകയും ചെയ്യുന്നുണ്ട്. ഇനി ആദ്ദേഹത്തിന്‍റെ തലയില്‍ ആപ്പിള്‍ വെച്ച് അമ്പെയ്ത്ത് പ്രാക്ടീസ് ചെയ്യുമെന്നാണ് ടോവിനോയുടെ കമന്‍റ്.