വെളുത്തച്ഛന്‍റേയും മണികണ്ഠസ്വാമിയുടെയും സൌഹാര്‍ദ്ദത്തിന്‍റെ കഥവായിക്കാം

മീര നിരീഷ്


കടൽത്തീരങ്ങൾ ഒരുപാടുള്ള, കടലിന്‍റെ മക്കളുടെ സ്വന്തം നാട്ടിലെ അതി മനോഹരമായ തീർത്ഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്‍റ് ആൻഡ്രുസ് ബസലിക്ക.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്താണ് ഈ ക്രൈസ്തവ ദേവാലയം സ്ഥിതി ചെയുന്നത്.

നീലാകാശവും, കടൽ തീരങ്ങളും നൽകി പ്രകൃതി നൽകിയ മനോഹാരിതകൾക്ക് പുറമെ, രൂപകല്‍പനകളുടെയും നിർമാണ ഭംഗിയുടെയും തിളങ്ങുന്ന സൗന്ദര്യം പോർച്ചുഗീസ് സാമ്രാജ്യത്തിന്‍റെ നിർമാണ ശൈലി വിളിച്ചോതുന്നവയാണ്.

വിശുദ്ധ സെബാസ്ത്യാനോസിന്‍റെ പേരിൽ അറിയപ്പെടുന്ന ഈ ദേവാലയം പ്രവചിക്കുന്നത് ആലപ്പുഴ രൂപതയുടെ കീഴിലാണ്. ആലപ്പുഴക്കാരുടെ പൊതുവായ ഉത്സവം ആണ് അർത്തുങ്കൽ പള്ളിപെരുന്നാൾ, ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകൾ ഇല്ലാതെ ചേർത്തലക്കാർ പതിവായി ഒത്തുചേരുന്നിടം.

അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധമുണ്ടെന്നാണ് ഐതീഹ്യങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ശബരിമലക്കു പോയി തിരികെ എത്തുന്ന ഭക്തൻ ഇവിടെ എത്തി മാല ഊരാറുണ്ട്. എന്നാൽ കഥകളിൽ പറയുന്ന വെളുത്തച്ചൻ യുറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നും, അദ്ദേഹം ആയുധാഭ്യാസി ആയിരുന്നതിനാൽ അയ്യപ്പനോടൊപ്പം അദ്ദേഹം ചീരപ്പൻ ചിറയിൽ ആയുധ വിദ്യ അഭ്യസിച്ചിരുന്നു എന്നതും മറ്റൊരു ഐതീഹ്യം ആണ്.

വിമർശനാത്മകങ്ങൾ ആയ ഒരുപാട് വൈവിധ്യങ്ങൾ ഉണ്ടെങ്കിലും പ്രകൃതി സൗന്ദര്യത്തിന്റെ തിടമ്പേറിയ ഇടമാണ് അർത്തുങ്കൽ പള്ളിയും കടൽത്തീരവുമെന്നത് എല്ലാവരും ഒരുമിച്ചു സമ്മതിക്കുന്നതുമാണ്..

Leave a Reply

Your email address will not be published. Required fields are marked *