രോഗമോചനത്തിനായുള്ള വഴിപാടുകൾ

നമ്മൾ ദേവാലയങ്ങളിൽ കാര്യസാധ്യത്തിനായി വഴിപാട് കഴിപ്പിക്കാറുണ്ട്. ചില ക്ഷേത്രങ്ങളിൽ രോഗമോചനത്തിനായി വഴിപാടുകൾ നടത്താറുണ്ട്. പൈതൃകത്തിന്റെ ആദ്യ ഭാഗത്തു പ്രതിപാദിക്കുന്നത് ഏതൊക്കെ അമ്പലങ്ങളിൽ ആണ് ഇത്തരത്തിൽ വഴിപാട് നടത്തുന്നത് എന്നാണ് ആണ്. വരുന്ന ഭാഗങ്ങളിൽ വിശദമായി ഉൾകൊള്ളിക്കാൻ ഞങ്ങൾ ശ്രമിക്കാം.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭക്തർ രോഗശമനത്തിനായി ദർശനം നടത്താറുള്ള സ്ഥലമാണ്. ചേർത്തല മരുത്താർവട്ടം ധന്വന്തരി ഷേത്രത്തിലെ തുലാം, കുംഭം, കാർക്കിടക മാസത്തിലെ നൽകുന്ന താൾ കറി സർവരോഗ ശമനത്തിനായി നൽകുന്ന ഒന്നാണ്. മരുത്താർവട്ടം എന്നത് ‘മരുന്നൊരു വട്ടം’ (ഒരു പ്രാവശ്യം മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ രോഗം ശമിക്കും എന്നാണ് വിശ്വാസം )എന്നതിൽ നിന്ന് ഉരിതിരിഞ്ഞു വന്ന സ്ഥല നാമം ആണ്.

തകഴിയിലെ ശാസ്ത ക്ഷേത്രത്തിൽ മനോരോഗികൾക്കു വലിയ എണ്ണ നൽകി രോഗം ഭേദപെടുത്താറുണ്ട് എന്നാണ് വിശ്വാസം. കുഷ്ട്ടം തുടങ്ങിയ ത്വക്ക് രോഗങ്ങൾക്കു ആ എണ്ണ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ആലപ്പുഴ തിരിവിഴ ഷേത്രത്തിൽ നിന്നും നൽകുന്ന പച്ചമരുന്ന് കൈവിഷം, അപസ്മാരം തുടങ്ങിയയവയ്ക്ക് നൽകി പോരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആരാധന നടത്തുന്നത് മാറ രോഗങ്ങൾക്കും ബാധ ഒഴുപ്പിക്കുന്നതിനും ഉത്തമം ആണെന്ന് വിശ്വസിക്കുന്നു. അവിടെ അമ്പല നടയിൽ വെച്ചിട്ടുള്ള കരി നേത്ര രോഗങ്ങൾക്ക് പറ്റിയ ഔഷധം ആണെന്ന് കരുതുന്നു.

എലിവിഷബാധ ഏറ്റവർ തൃണയം കുടം ശ്രീ രാമക്ഷേത്രത്തിൽ ആരാധന നടത്താറുണ്ട്. അമ്പലത്തിന്റെ കിഴക്ക് ഭാഗത്തുള്ള എലി കുളത്തിൽ സ്നാനം നടത്തുന്നത് നല്ലതാണെന്നു വിശ്വസിക്കുന്നു. ജാതി ഭേദം ഇല്ലാതെ എല്ലാവരും രോഗ ശമനത്തിനായി ഇവിടെ വരാറുണ്ട്.

അപസ്മാരം, മനോരോഗഅങ്ങൾക്ക് ചോറ്റാനിക്കര ക്ഷേത്രം പ്രസിദ്ധമാണ്. എല്ലാവഞ്ചേരി ശിവ ഷേത്രത്തിലെ പഞ്ചഗവ്യം കുഷ്ട്ടം തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് പറ്റിയ ഔഷധമായി കരുതുന്നു ഗുരുവായൂർ ഭജനം വാതം ശമിപ്പിക്കും എന്നാണ് ഭക്തരുടെ വിശ്വാസം. നാരായണീയത്തിന്റെ രചയിതാവ് മേല്പത്തൂർ നാരായണ ഭട്ടത്തിരി വാതരോഗ മുക്തനായത് ഗുരുവായൂർ ഭജനം കൊണ്ടാണെന്നു വസ്തുത ചിരകാല പ്രസിദ്ധമാണ്. ചെമ്പയ് വൈദ്യ നാഥ ഭാഗവതർക്ക് നഷ്ട്ടപെട്ടു പോയ ശബ്ദം തിരിച്ചു കിട്ടിയതും ഇവിടെ വച്ചാണത്രെ. കണ്ണൂരിലെ കാഞ്ഞിരങ്ങാട്ട് ക്ഷേത്രം കുഷ്ട്ടം, അന്ധത തുടങ്ങിയവ ബാധിച്ച രോഗികൾക്ക് അഭയകേന്ദ്രം ആണ്‌.

കടപ്പാട് ശ്രീധരമേനോൻ (കേരള സംസ്കാരം )

Leave a Reply

Your email address will not be published. Required fields are marked *