വ്യാജ പ്രചാരണങ്ങൾക്കെതിരെ സുരേഷ് ഗോപി
ഏറ്റവും പുതിയ ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും തന്‍റെ മറ്റൊരു ചിത്രത്തിന്റെ ലുക്ക് ആണിതെന്നും വ്യക്തമാക്കുകയാണ് നടന്‍ സുരേഷ് ഗോപി. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിന് അനൌണ്‍സ് ചെയ്തതോ ചിത്രീകരിക്കുന്ന സനിമകളായ യാതൊരു ബന്ധവുമില്ല. തെറ്റായ പ്രചാരണം നടത്തരുതെന്ന് ആരാധകരോടും മീഡിയയോടും അഭ്യര്‍ത്ഥിക്കുകയാണ്. സത്യാവത്ഥ പരിശോധിക്കാതെ ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ന്യായികരിക്കാനാവില്ല. തന്‍റെ 250ാം മത്തെ ചിത്രത്തിന്‍റെ ഫോട്ടോഷൂട്ടുകള്‍ അവസാനിക്കും. പിന്നീട് ഷേവ് ചെയ്ത ലുക്കിലേക്ക് മാറും.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കടുവയിലെ ലുക്കാണിതെന്നും പ്രചരണങ്ങളുണ്ടായിരുന്നു.