ഐശ്വര്യലക്ഷമിയുടെ കുമാരിയുടെ ചിത്രീകരണം മാര്‍ച്ചില്‍ ; നിര്‍മ്മാതാവ് സുപ്രീയ മേനോന്‍
ഐശ്വര്യലക്ഷമി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമാരിയുടെ ചിത്രീകരണം അടുത്ത മാര്‍ച്ചില്‍ ആരംഭിക്കും. പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറില്‍ സുപ്രീയ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മല്‍ സഹദേവ് ആണ് ചിത്രത്തിന്‍റെ സംവിധാനം.
പൃഥ്വിരാജ് ചിത്രം രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.ജേക്‌സ് ബിജോയുടേതാണ് സംഗീതം. ജിഗ്മെ ടെന്‍സിംഗ് ആണ് സിനിമയുടെ ഛായാഗ്രഹണം. ജയന്‍ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ എക്‌സിക്യട്ടിവ് പ്രൊഡ്യൂസര്‍. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഹൊറര്‍ ചിത്രം ആയിരിക്കും കുമാരി എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.