സുശാന്തിന്‍റെ മരണം; റിയ ചക്രവര്‍ത്തിക്കെതിരെ ആരോപണവുമായി അങ്കിത
സുശാന്ത്സിംഗ് രജ്പുത്തിന്‍റെ മരണത്തില്‍ നടന്‍റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ മൊഴിരേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. സുശാന്ത് അയച്ച മെസേജുകള്‍ അങ്കിത പൊലീസിന് കൈമാറിയെന്നാണ് സൂചന. സത്യം ജയിക്കുമെന്നുതരത്തിലുള്ള അങ്കിതയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതാണ് സൂചിപ്പിക്കുന്നത്. നടി കങ്കണയുടെ അടുത്ത സുഹൃത്തുകൂടിയാണ് അങ്കിത.
നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്‍റെ പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പിതാവ് നല്‍കിയ പരായിയില്‍ യാതൊരു അന്വേഷണവും മുംബൈ പൊലീസ് നടത്തിയില്ലെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുംബൈ പൊലീസിനെ പിന്തുണച്ച് മുംബൈ ആഭ്യന്തരമന്ത്രി രംഗത്തെത്തി.അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖ് വ്യക്തമാക്കി.