സ്വർണവില ഇനിയും ഉയരാൻ സാധ്യത
കോവിഡ് 19 പടര്ന്ന് പിടിക്കുന്ന സാഹചര്യത്തില് സ്വര്ണ വില ഇനിയും ഉയരത്തിലെത്തുമെന്ന് സൂചന. കോറോണ വൈറസ് ബാധയില് ആടിയുലഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനായുള്ള ഫെഡറല്‍ റിസര്‍വിന്റെ നടപടികളാണ് സ് സ്വര്‍ണ വില ഉയരത്തിലെത്തിക്കാന് സാഹചര്യമൊരുക്കതെന്ന് സാമ്പത്തിക വിദഗ്ദര് ചൂണ്ടികാട്ടുന്നു. നിലവില്‍ 1600 ഡോളറാണ് ഔണ്‍സിന് വില.
വായ്പാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മോര്‍ട്‌ഗേജ് സെക്യൂരിറ്റികളും ട്രഷറി ബോണ്ടുകളും വാങ്ങിക്കൂട്ടുമെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. അതാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയ്ക്ക് കാരണം.
സാമ്പത്തിക മാന്ദ്യമോ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ വലിയ ഇടിവോ ആകില്ല സ്വര്‍ണ വിലയെ നയിക്കുക, പകരം ധനകാര്യ ഉത്തേജക പാക്കേജുകളും കുറഞ്ഞ പലിശ നിരക്കുകളുമായിരിക്കുമെന്നും സാമ്പത്തിക വിദഗദ് ര് ചൂണ്ടിക്കാട്ടുന്നു.
മാന്ദ്യത്തേയും ഓഹരി വിപണികളിലെ ഇടിവിനേക്കാളും വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജക നയങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.