എസ്പിബി ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ; വിജിത്ത് നമ്പ്യാർ എഴുതുന്നു
എസ്പി ബാലസുബ്രഹ്മണ്യംവും ചിദംബരനാഥ് മാഷുംമായുള്ള കൂടിക്കാഴ്ചയുടെ ഓര്‍മ ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാര്‍ പങ്കുവയ്ക്കുന്നു.
എന്‍റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ് ചെയ്തു..അതിൽ രണ്ടു പാട്ടുകൾ പാടുന്നതു എസ്പിബി സർ ആയിരുന്നു. ദാസേട്ടൻ, ചിത്ര, സുജാത, ഉണ്ണിമേനൊൻ, ശ്രീനിവാസൻ, എല്ലാവരും ഈ പ്രോജക്ടിന്റെ ഭാഗമായിരുന്നു. റെക്കോർഡിങ് പറഞ്ഞ ദിവസം എസ്പിബി സർ കൃത്യ സമയത്തു തന്നെ സ്റ്റുഡിയോവിൽ എത്തിയിരുന്നു.
ആദ്യം തന്നെ മാഷിന്‍റെ കാൽക്കൽ വന്ദിച്ചു..പിന്നീട് റെക്കോർഡിങ്ങിൽ കയറുന്നതിന് മുമ്പ് ശ്രീ അയ്യപ്പ സ്റ്റോത്രം ചൊല്ലി..അതും ഓരോ സോങ്ങും റെക്കോർഡ് ചെയ്യുന്നതിന് മുൻപ് അദ്ദേഹം ഭക്തിയോടെ ചൊല്ലി. എന്‍റെ മനസ്സിൽഎസ്പിബി എന്ന മഹാ ഗായകനോട് ഒരു പാട് ആരാധനാ തോന്നിയ നിമിഷം. . ഈയോരു സംഗീത ലോകത്തു ഇത് പോലൊള്ളോരു മറ്റൊരു ഗായകൻ വേറെ ഉണ്ടോ എന്നൊരു സംശയം. അതാണ് എസ്പിബി എന്ന മഹാ വ്യക്തിത്വം. കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല.. എന്നെ ഒരു പാട് വേദനിച്ച നിമിഷമായിരുന്നു ചിത്ര ചേച്ചിയുടെ മകളുടെ വേർപാട്, അതിന്റെ കൂടെ ഇപ്പോൾ എസ്പിബി സർ ന്റെ വേർപാടും മനസ്സിൽ നിന്ന് വിട്ടു പോകുന്നില്ല.