”വിജയാനന്ദ് ” ഡിസംബർ 9-ന്.

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ‘’വിജയാനന്ദ് ” ഡിസംബർ 9 ന് പ്രദർശനത്തിനെത്തുന്നു.ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഹാൽ ആർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ” വിജയാ നന്ദ “റിലീസ് ചെയ്യും. വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് “വിജയാനന്ദ് “.


“ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയും നിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ”വിജയാനന്ദിന്റെ മകൻ ആനന്ദ് പറഞ്ഞു. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. കീർത്തൻ പൂജാരിയും ഹേമന്തും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു.പി ആർ ഓ- എ എസ് ദിനേശ്,ശബരി.

Leave a Reply

Your email address will not be published. Required fields are marked *