നടന്‍ ജഗ്ദീപ് അന്തരിച്ചു


മുതിര്‍ന്ന ബോളിവുഡതാരം ജഗ്ദീപ്(81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു
അന്ത്യം.

ഷോലെ, അന്താസ് അപ്നെ അപ്നെ, സൂര്‍മ ഭോപാലി തുടങ്ങിയ ചിത്രങ്ങള്‍ തന്മയത്വമായ അഭിനയശൈലിലൂടെ അദ്ദേഹം അനശ്വരമാക്കി.ഹാസ്യവേഷങ്ങളായായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.


ഒന്‍പതാം വയസ്സില്‍ ബാലതാരമായെത്തിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ബി.ആര്‍ ചോപ്രയുടെ അഫ്സാന ആയിരുന്നു. സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നതാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ നാമധേയം. രണ്ടായിത്തിപന്ത്രണ്ടില്‍ പുറത്തിറങ്ങിയ ഗലി ഗലി ചോര്‍ ഹെയാണ് ജഗ്ദീപിന്‍റെ അവസാനചിത്രം

Leave a Reply

Your email address will not be published. Required fields are marked *