വെറൈറ്റി ലുക്കുമായി സേഫ്റ്റിപിൻ ബ്രേസ്ലെറ്റ്
ബ്രേസ് ലേറ്റ് ഏവരുടെയും വീക്ക്നെസ് ആണ്. പലടൈപ്പ് ബ്രേസ് ലേറ്റ് ഇന്ന് വിപണിയിൽ ലഭ്യവുമാണ്. ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ.ക്വാറടൈയ്ൻ പിരീഡ് രസകരവും ആദായകരവുംമായി തീർക്കാൻ നമുക്ക് പറ്റും. വരൂ നമുക്ക് ഇന്ന് ഡിഐവൈ ട്രൻറി സ്ഫേറ്റി പിൻ ബ്രേസ് ലേറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാം.
സേഫ്റ്റി പിൻ ഇല്ലാത്ത ഒരുവീട് പോലും ഉണ്ടാകില്ല. സ്ഫേറ്റി പിൻ ഉപയോഗിച്ച് നമുക്ക് നിർമ്മിച്ചെടുക്കാം. കിടിലൻ ട്രെൻറി ലുക്ക് തോന്നുന്ന ബ്രേസ് ലേറ്റ്.
ഇതിനാവശ്യമായത് പിൻ , പലതരം വർണ്ണത്തിലുള്ള ചെറിയ മുത്തുകൾ , ചെറിയ ടൈപ്പ് ഇലാസ്റ്റിക്ക്. ഇവ മൂന്നും കൈവശമുണ്ടെങ്കിൽ ബ്രേസ് ലേറ്റ് ഉണ്ടാക്കിയെടുക്കാം. കൈയുടെ അളവിന് അനുസരിച്ച് എടുത്ത സ്ഫേറ്റി പിന്നുകളിൽ ആറ് മുത്തുകൾ കയറ്റുക.
പിന്നീട് ഇല്സ്റ്റിക് കൈവിരിവ് അനുസരിച്ച് കട്ട് ചെയ്തതിന് ശേഷം സ്ഫേറ്റി പിന്നുകൾ ഇലാസ്റ്റിക്കിൽ കോർത്ത് കെട്ടിയെടുക്കുക.
ഇങ്ങനെ നമുക്ക് മനോഹരമായ ബ്രേസ് ലേറ്റ് വീട്ടിൽ ഇരുന്ന് ഉണ്ടാക്കിയെടുക്കാം
വിവരങ്ങൾക്ക് കടപ്പാട്
ബിനുപ്രിയ (ഫാഷൻ ഡിസൈനർ ദുബായ്)
Super idea 😊