എട്ടുവയസ്സുകാരിയുടെ ഷോപ്പിംഗ് തുക കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ
കോറോണക്കാലമായതുകൊണ്ടുതന്നെ എല്ലാകുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം. എന്നാല്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഒരു ശ്രദ്ധ അവരുടെമേല്‍ എപ്പോഴും ഉണ്ടായിരിക്കണം എന്നാണ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യക്തമാകുന്നത്. ഇപ്പോഴിതാ അമ്മയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു എട്ടുവയസ്സുകാരി ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്..
61,800 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളാണ് ഈ പെണ്‍കുട്ടി ഓണ്‍ലൈനായി വാങ്ങിക്കൂട്ടിയത്. സംഭവം നടന്നത് ഓസ്ട്രേലിയയിലാണ്. അമ്മ തന്നെയാണ് കുട്ടിയെ ഫോണ്ഏല്പ്പിച്ചതെങ്കിലും അബദ്ധവശാല്‍, കുട്ടി ഓസ്ട്രേലിയയിലെ സ്റ്റോര്‍ ചെയിന്‍ സ്ഥാപനമായ കെമാര്‍ട്ടില്‍ (kmart) നിന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഹാരി പോട്ടര്‍ ലോഗോ, ടെന്റ് എന്നിവയടക്കും കുട്ടി വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റിൽപെടുന്നു. 61,800 രൂപയോളം ബില്‍ ആയതോടെ അവള് ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തി. പിന്നീട്, കുട്ടിയുടെ അമ്മ കെമാര്‍ട്ട് ഉദ്യോഗസ്ഥരെ വിളിച്ച് ഓര്‍ഡര്‍ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എയര്‍ ബെഡുകൾ, തലയണകള്‍, പുതപ്പുകള്‍, പാനുകള്‍, പാത്രങ്ങള്‍, കപ്പുകള്‍ കട്ട്ലറികള്‍ എന്നിങ്ങനെ നീളുന്നു ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ ലിസ്റ്റ്. പെണ്‍കുട്ടി കുടുംബവുമൊത്ത് ഒരു ഹോളിഡേ
പദ്ധതിയിട്ടിട്ടുണ്ടായിരുന്നു എന്നാണ് ഈ പര്‍ച്ചേസ് നല്കുന്ന സൂചന. ഡെയ്ലിമെയില് റിപ്പോര്‍ട്ട് പ്രകാരം, മനസ്സില്‍ വിചാരിച്ചിരുന്ന യാത്ര വിനോദകരമാക്കാന് അവള് ഒരു സെറ്റ് ഹാരി പോട്ടർ ബുക്കുകളും ഓര്‍ഡര്‍ ചെയ്തിരുന്നു.
കെമാര്ട്ടുമായി ബന്ധപ്പെട്ട ശേഷം കുട്ടിയുടെ അമ്മ ആഫ്റ്റര്‍പേ നോട്ടീസും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.