‘അപരിചിതരുടെ അടി വാങ്ങിക്കൂട്ടി ഒരാൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ’ !!!
മറ്റുള്ളവരുടെ ഇടി വാങ്ങി ലക്ഷങ്ങൾ സമ്പാദിക്കുന്ന ആരെയെങ്കിലും പറ്റി കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരാൾ ഉണ്ട് . ഹസൻ റിസാ ഗുണേ എന്നാണ് അദ്ദേഹത്തിന്റെ പേര്. തുർക്കി സ്വദേശിയായ ഇദ്ദേഹം “ഹ്യൂമൻ പഞ്ചിങ് ബാഗ്” എന്നാണ് അറിയപ്പെടുന്നത്. ജീവിതത്തിലുണ്ടാകുന്ന ടെൻഷൻ, ദേഷ്യം, വെറുപ്പ്, പിരിമുറുക്കം തുടങ്ങി മാനസികസംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ഈ വികാരങ്ങൾ ഒക്കെ തീർക്കണമെന്ന് തോന്നുന്നവർ ആദ്യം സമീപിക്കുന്നത് ഈ വ്യക്തിയാണ്. നമ്മുടെ മാനസികസംഘർഷങ്ങൾ കുറയുന്നത് വരെ അദ്ദേഹത്തെ തല്ലാൻ നമ്മെ അനുവദിക്കുന്നു. എന്നാൽ ഒരു വ്യവസ്ഥ കൂടി ഉണ്ട്. ഓരോ തല്ലി നും പണം നൽകണമെന്നു മാത്രം. ഈ ആവശ്യവുമായി അദ്ദേഹത്തെ സമീപിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണ്. അവരുടെ ശക്തി 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് തുല്യമാണ്. ആയതിനാൽ പരിക്കേൽക്കുന്നത് അപൂർവമായി ആണെന്നും ഹസ്സൻ പറയുന്നു.
കൂടുതൽ പരിക്കുകൾ ഏൽക്കാത്ത വിധം സംരക്ഷണ ഗിയർ ധരിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നത്. കൃത്യമായ വ്യായാമം ചെയ്യുന്നതും കരുത്ത് നിലനിർത്തുവാൻ സഹായിക്കുന്നു. ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയിട്ട് 11 വർഷമായി. കൂടാതെ അറിയപ്പെടുന്ന ഒരു സ്ട്രെസ് കോച്ച് കൂടിയാണ് ഇദ്ദേഹം. മറ്റുള്ളവരുടെ കയ്യിൽ നിന്നും ഇടി വാങ്ങുന്ന വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഹസൻ പങ്കുവയ്ക്കാറുണ്ട്.ഓരോ ക്ലയന്റിനും അനുവദിച്ചിരിക്കുന്ന സമയം 10 മുതൽ 15 മിനിറ്റ് വരെയാണ്. പ്രതിദിനം നാല് ക്ലായന്റുകളെ മാത്രമേ അനുവദിക്കാറുള്ളൂ.
ഓരോ വ്യക്തിയുടെയും മാനസികനില അനുസരിച്ച് ചിലർക്ക് ധ്യാനത്തിലൂടെയോ ഉറക്കത്തിലൂടെയോ മാനസികസംഘർഷങ്ങൾ കുറയ്ക്കാൻ കഴിയും മറ്റുചിലരാകട്ടെ അവരുടെ ദേഷ്യം മറ്റൊരു വ്യക്തിയിൽ അടിച്ചാലോ ശരീരം നോവിച്ചാലോ മാത്രമേ മാറുകയുള്ളൂ. ഇത് മനസ്സിലാക്കിയതോടെയാണ് ഇങ്ങനെ ഒരു ബിസിനസ് ചിന്ത ഹസനിൽ ഉടലെടുക്കുന്നത്. മതിയായ കാരണങ്ങൾ ഉള്ളവരെ മാത്രമേ ഹസനെ കാണുവാൻ അനുവദിക്കുകയുള്ളൂ. വിനോദത്തിനായി ആരുംതന്നെ സമീപിക്കേണ്ട ആവശ്യമില്ല .
തന്റെ ക്ലയന്റിനെ അലോസരപ്പെടുത്തിയ വ്യക്തിയുടെ മുഖമുള്ള മുഖംമൂടി ധരിച്ചായിരിക്കും ഹസൻ നിൽക്കുക. ഇതോടെ ക്ലയന്റ് തന്റെ തന്റെ ദേഷ്യവും മാനസികസംഘർഷങ്ങളും ഹസനോട് തീർക്കുകയും പയ്യേ മാനസിക പിരിമുറുക്കം കുറയുകയും ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാനായി താൻ ഇത് സ്വമേധയാ ചെയ്യുന്നതാണെന്നുള്ള കരാറിൽ ക്ലയന്റുകളെ ഒപ്പിടിപ്പിക്കുകയും ചെയ്യുന്നു. നിരവധി ആളുകളാണ് ദിവസവും താങ്കളുടെ മാനസികസംഘർഷങ്ങൾ കുറയ്ക്കുവാനായി ഹസനെ സമീപിക്കുന്നത്.