നെല്ലിക്ക ലേഹ്യം

വൈറ്റമിന്‍ സിയുടെയും അയണിന്‍റെയും കലവറയാണ് നെല്ലിക്ക. നെല്ലിക്ക ലേഹ്യം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

  1. നെല്ലിക്ക (നാടൻ ആണെങ്കിൽ ഏറ്റവും നല്ലത് ) – 1 kg
  2. ( ചക്കര ) – 1 kg
  3. നെയ്യ് – 100 g
  4. കറുക പട്ട – 7 g (3 വലിയ കഷണം )
  5. ഗ്രാമ്പൂ – 7 g (20-25 എണ്ണം)
  6. ഏലക്ക – 7 g (തൊലി കളഞ്ഞത് 20-25 എണ്ണം)
  7. ചുക്ക് – 10 g (ഏകദേശം വലിയ ഒരു കഷ്ണമെടുത്താലും കുഴപ്പമില്ല)
  8. കൽക്കണ്ടം – 100 g

ഉണ്ടാക്കുന്നവിധം :-

ആദ്യം നെല്ലിക്ക വൃത്തിയാക്കി ഒരു കുക്കറിൽ ആവി കയറ്റി വേവിക്കുക (ഒരു വിസിൽ മതിയാകും) (നന്നായ് അരച്ചെടുക്കാൻ ഉള്ളതായത് കൊണ്ട് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് വേവിക്കുക. ഈ വെള്ളം നെല്ലിക്ക വെന്തു കഴിയുമ്പോൾ ഊറ്റിയെടുത്ത് നെല്ലിക്ക അരയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്.

നന്നായ് അരച്ചെടുത്ത നെല്ലിക്ക മാറ്റിവയ്ക്കുക, ഇതേ സമയം തന്നെ കുരുപ്പട്ടി ( ചക്കര ) (സാധാരണ ശർക്കര ഉപയോഗിക്കരുത് ) അരഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പത്ത് വച്ച് ചെറുതീയിൽ പാനിയാക്കുക. മുഴുവനായി അലിഞ്ഞ ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക അരിയ്ക്കാൻ നല്ല വൃത്തിയുള്ള തുണി ഉപയോഗിക്കുന്നതായിരിയ്ക്കും നല്ലത് കാരണം ചക്കരയിൽ ഒരു പാട് മൺതരികൾ ഉണ്ടാകും , പട്ട, ഗ്രാമ്പൂ, ഏലയ്ക്ക , ചുക്ക് എന്നിവ നന്നായ് ഒരുമിച്ച് പൊടിച്ചെടുത്ത് അരിച്ചെടുക്കുക.

അത്യാവശ്യം വലിപ്പമുള്ള ഉരുളിയോ ഇരുമ്പ് ചീനചട്ടിയോ നെല്ലിക്ക ലേഹ്യം തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.50g നെയ്യൊഴിച്ച് ഉരുളിയുടെ എല്ലാ ഭാഗത്തുമാകുന്ന വിധം തടവുക ഈ നെയ്യിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന നെല്ലിക്ക ഒഴിക്കുക.നന്നായ് മീഡിയം തീയ്യിൽ 10 m വേവിക്കുക ഏകദേശം വെള്ളം വറ്റി എന്ന് തോന്നുമ്പോൾ അതിലേയ്ക്ക് ചക്കര പാനി കുറെശ്ശെ കുറെശ്ശെയായ് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .ശേഷം തുടർച്ചയായ് ഇളക്കി കൊണ്ടിരിക്കുക, മിശ്രിതം ചൂടായി വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക . ഈ സമയത്ത് പൊട്ടിത്തെറി കൂടുതലായ് ഉണ്ടാകും

ചെറുതീയ്യിൽ വേവിക്കുന്നതാണ് ഉത്തമം .ഏകദേശം പൊട്ടിതെറി അടങ്ങി എന്ന് തോന്നുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന ഗ്രാമ്പു, പട്ട, ചുക്ക്, ഏലക്ക എന്നിവ വിതറി ഇളക്കി യോജിപ്പിക്കുക. ഈ സമയത്ത് ബാക്കിയുള്ള നെയ്യും ഒഴിക്കാവുന്നതാണ്. ഇളക്കൽ നിർത്തരുത് ഉരുളിയുടെ സൈഡുകളിൽ പറ്റി പിടിച്ചിരിക്കുന്ന മിശ്രിതം ചെറിയ സ്പൂൺ ഉപയോഗിച്ച് വടിച്ച് ചേർത്ത് ഇളക്കണം അല്ലെങ്കിൽ കരിഞ്ഞ് പോകും. ഏകദേശം ചട്ടുകം കൊണ്ട് മിശ്രിതം എടുത്ത് പൊക്കി ഒഴിച്ചാൽ വിട്ട് വരുന്ന പാകത്തിന് ആവുന്നത്‌വരെ വേവിക്കണം , അധികം ഡ്രൈ ആക്കരുത് കാരണം കഴിയ്ക്കുമ്പോൾ തൊണ്ടയിൽ ഒട്ടിപ്പിടിക്കാൻ സാദ്ധ്യതയുണ്ട്. ഈ പരുവത്തിൽ ആകുമ്പോൾ പൊടിച്ചു വച്ചിരിയ്ക്കുന്ന കൽ കണ്ടം വിതറി യോജിപ്പിപ്പ് തീയ്യ് ഉടനെ ഓഫ് ചെയ്യുക.നെല്ലിക്ക ലേഹ്യം തയ്യാറായി.

നന്നായ് ചൂടാറിയ ശേഷം, നന്നായ് കഴുകി ഉണക്കിയ ചില്ല് കുപ്പികളിലോ , ഭരണിയിലോ പകർത്തി വച്ച് ഉപയോഗിക്കാം (ഗ്രേഡ് കൂടിയ പ്ലാസ്റ്ററിക്ക് കുപ്പികളിലും എടുത്ത് വയ്ക്കാവുന്നതാണ്) മാസങ്ങളോളം കേട് കൂടാതെ കുട്ടികൾക്കും , മുതിർന്നവർക്കും , ഉപയോഗിക്കാം

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. അനുപ്രീയ ലതീഷ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!