അങ്കമാലി മാങ്ങാ കറി
സബിത നായര്‍
വലിയ പച്ച മാങ്ങ രണ്ട്
വലിയ സവാള രണ്ട്
രണ്ട് ഇഞ്ച് വലുപ്പത്തിൽ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
പച്ച മുളക് 10
ചെറിയ ഉള്ളി 12
മഞ്ഞൾ പൊടി 1 ടേബിൾ സ്പൂൺ
മല്ലി പൊടി 2 ടേബിൾ സ്പൂൺ
മുളക് പൊടി 2 ടീസ്പൂൺ
വെളിച്ചെണ്ണ 6 ടേബിൾ സ്പൂൺ
തേങ്ങയുടെ രണ്ടാം പാൽ 5 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ 1 കപ്പ്
വിനാഗിരി 2-3 ടേബിൾ സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് “
താളിച്ചൊഴിക്കാൻ :
വെളിച്ചെണ്ണ ആവശ്യത്തിന്
ചെറിയ ഉള്ളി 4
വറ്റൽ മുളക് 5
മഞ്ഞൾ പൊടി ആവശ്യത്തിന്
കറിവേപ്പില “
തയ്യാറാക്കുന്ന വിധം
- സവാള, ഇഞ്ചി, പച്ച മുളക്, കുഞ്ഞുള്ളി, കറിവേപ്പില, മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി, ഉപ്പ്, വെളിച്ചെണ്ണ ഇത്രയും ഒരു മൺചട്ടിയിലേക്ക് ഇടുക.
- ഇത് ഏകദേശം 5 മിനിറ്റോളം കൈ വെച്ച് കുറച്ച് ബലത്തിൽ നന്നായി കൂട്ടി തിരുമ്മുക. ഉള്ളി ഒക്കെ ഒന്ന് സോഫ്റ്റ് ആയി വരണം.
- രണ്ടാം പാൽ ഒഴിച്ച് ഒന്നൂടെ യോജിപ്പിച്ചെടുക്കുക.
- ഇതിലേക്ക് വിനാഗിരി ഒഴിക്കുക.
- ഒരല്പം കനത്തിൽ അരിഞ്ഞ മാങ്ങയുടെ കഷണങ്ങൾ ചേർക്കുക.
- ഇത് മൂടി വെച്ച് മാങ്ങ വേവുന്ന വരെ കുക്ക് ചെയ്യുക.( ഏകദേശം 10 മിനിറ്റ്)
- മാങ്ങ വെന്ത് കഴിയുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് തീ ഓഫാക്കുക.
- വെളിച്ചെണ്ണ ചൂടാവുമ്പോൾ വറ്റൽ മുളക്, ചെറിയ ഉള്ളി, കറിവേപ്പില ഇവ ഇട്ട് മൂപ്പിക്കുക. ഇതിൽ മഞ്ഞൾ പൊടി കൂടെ ഇട്ട് മൂക്കുമ്പോൾ കറിയിലേക്കൊഴിച്ച് മൂടി വെക്കുക.
note ഏകദേശം 5 മണിക്കൂർ റെസ്ററ് ചെയ്യാൻ വെച്ച ശേഷം സെർവ് ചെയ്യുമ്പോളാണ് ഈ കറിയുടെ യഥാർത്ഥ രുചി ആസ്വദിക്കാന്‍ പറ്റുന്നത്.