വഴുതനങ്ങ പുളി/ തീയല്‍
അനു പാറു
അവശ്യസാധനങ്ങള്‍
വഴുതനങ്ങ 4
സവാള 2
തക്കാള 2
ചെറിയ ഉള്ളി 18
തേങ്ങ ഒന്നര കൈപിടി
പുളി നെല്ലിക്ക വലുപ്പം
മല്ലിപൊടി 4 ചെറിയ സ്പൂൺ
മുളക് പൊടി 1-2സ്പൂൺ എരിവ് അനുസരിച്ചു
മഞ്ഞൾപൊടി കാൽ സ്പൂൺ
ഉപ്പ് 1-2സ്പൂൺ ആവശ്യാനുസരണം
വെളിച്ചെണ്ണ 3-5സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു പാൻ അടുപ്പത്തു വെച്ച് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് 9ചെറിയ ഉള്ളി ചേർത്ത് കളർ ഒന്ന് മാറുന്നതുവരെ വഴറ്റുക.ശേഷം തേങ്ങ ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക പിന്നെ മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ കൂടെ ചേർത്ത് നന്നായി വറുക്കുക. ആറിയശേഷം നന്നായി അരയ്ക്കുക. കഷ്ണങ്ങൾ ചെറുതായോ നീളത്തിലോ മുറിച്ചെടുക്കുക.
വീണ്ടും ഒരു പാനോ മൺചട്ടിയോ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക.ശേഷം തക്കാളി കൂടെ ചേർത്ത് വഴറ്റുക.അതും നന്നായി ഉടയുന്ന വരെ വഴറ്റി വഴുതനങ്ങ കൂടെ ചേർത്ത് വഴറ്റി ഉടയ്ക്കണം.ശേഷം ഉപ്പും ചേർത്ത് പുളി പിഴിഞ്ഞു ഒഴിച്ച് വേവിക്കുക.പിന്നെ അരച്ചതും ചേർത്ത് ഒഴിച്ച് നന്നായി തിളപ്പിക്കുക.
വീണ്ടും ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ കറിയിലേക്കു ഒഴിക്കുക.(വേണമെങ്കിൽ കഷ്ണങ്ങൾ ഓരോന്നും പ്രത്യേകമായി വഴറ്റാം)
ഇത് പോലെ ഉള്ള പുളിയും തൈരും കൂടെ ഉണ്ടെങ്കിൽ വേറെ ഒന്നും ആവശ്യമില്ല ചോറ് കഴിക്കാൻ.എല്ലാവർക്കുംഅറിയുന്നതായിരിക്കും.ഇതുപോലെ അല്ല ഉണ്ടാക്കുന്നതെങ്കിൽ ഒന്നുണ്ടാക്കിനോക്കൂ