വെള്ളപ്പൊക്കത്തില്‍ നിന്നും അപൂര്‍വയിനം ഡെവിള്‍ ഫിഷിനെ പിടിച്ചു വൈറലായി യുവതി
ഹൈദരാബാദിലെ കനത്ത മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ഇപ്പോഴിതാ വെള്ളപ്പൊക്കത്തില്‍ നിന്നും പ്രദേശവാസിയായ ഒരു സ്ത്രീ അപൂര്‍വയിനം ചെകുത്താന് മത്സ്യത്തെ അഥവാ ഡെവിള്‍ ഫിഷിനെ പിടികൂടിയിരിക്കുകയാണ്. ‘ഡെവിള്‍ ഫിഷ്’ എന്നറിയപ്പെടുന്ന സക്കര്‍മൗത്ത് ക്യാറ്റ്ഫിഷിനെ പിടിച്ച് നില്ക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നിരവധിപേരാണ് വെള്ളപ്പൊക്കത്തില്‍ പിടിച്ച അപൂര്‍വ മത്സ്യത്തെ കാണാന്‍ യുവതിയുടെ വീടിന് ചുറ്റും തടിച്ചുകൂടുന്നത്. തിങ്കളാഴ്ച പെയ്ത മഴയില്‍ ഇത് ആകാശത്ത് നിന്ന് വീണതാകാമെന്നും ചില നാട്ടുകാര്‍ സംശയിക്കുന്നു.യുവതി ഒരു ബക്കറ്റിലെ വെള്ളത്തില്‍ നിന്ന് അപൂര്‍വ മത്സ്യത്തെ പുറത്തെടുത്ത് ആള്‍ക്കൂട്ടം കാണുന്നതിനായി പ്രദര്‍ശിപ്പിക്കുന്നതായുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്.
തെലങ്കാനയില്‍ അസാധാരണമായ ഈ മത്സ്യം നേരത്തെയും സംസ്ഥാനത്തെ ചില ജലാശയങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത് മറ്റ് ഇനം മത്സ്യങ്ങളെ ആക്രമിക്കുകയും വിഴുങ്ങുകയും ചെയ്യും. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കും ഈ മീന്‍ ഭീഷണിയാണ് അവരുടെ വലകള്‍ക്ക് ഈ മത്സ്യം കേടുപാടുണ്ടാക്കാറുണ്ട്.