‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ വൈറലായി ഒരു കുറിപ്പ്

photo courtesy Arunkannan

കാഴ്ചനഷ്ടപ്പെട്ട അച്ഛന്‍റെ വഴികാട്ടിയായ മകള്‍. ഈ അച്ഛനും മകളുംമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. വയനാട് ജില്ലയിലെ കേളുവും മകള്‍ പ്രവീണയെകുറിച്ചുള്ള അരുണ്‍കണ്ണന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


വയനാട് കാവുംമന്ദം പുത്തന്‍മിറ്റം കോളനി നിവാസി കേളുവിന്‍റെ കാഴ്ച വളരെ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു. മൂന്നുവയസ്സുള്ളപ്പോള്‍ കൂട്ടുകാരുടെ കൂടെ പുഴയില്‍ കുളിക്കാന്‍ പോയി. കുളിക്കുന്നതിനിടെ കേളുവിന്‍റെ കണ്ണില്‍ മണ്ണ് കയറി. അങ്ങനെയാണ് കേളുവിന്‍റെ കാഴ്ചനഷ്ടപ്പെട്ടത്. ചികിത്സിച്ചുഭേദമാക്കാനുള്ള പണം കേളുവിന്‍റെ കുടുംബത്തില്ലായിരുന്നു. കേളുവിന് ഒരുമാസം പ്രായമുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ടു.പിന്നിടുള്ള ജീവിതം തന്‍റെ ഇളയമ്മയോടൊപ്പം ആയിരുന്നു.


കേളുവിന്‍റെ ജീവിതസഖിയായി അമ്മു എത്തി. കേളുവിന്‍റെ അകകണ്ണിന്‍റെ വെളിച്ചമായി പ്രവീണയും ജനിച്ചു. കുട്ടിയെ അങ്കനവാടിയില്‍ കൊണ്ടുവിടുന്നത് കേളുവിന്‍റെ ചുമതലയായിരുന്നു. വഴിയോരവിവരണമെല്ലാം അച്ഛന് പ്രവീണ പറഞ്ഞുകൊടുക്കും.. അങ്ങനെ പ്രവീണയിലൂടെ ലോകത്തെ കാണാന്‍ കേളുവിന് കഴിഞ്ഞു. ഇന്ന് അച്ഛന്‍റേയും മകളുടെയും യാത്ര അരംഭിച്ചിട്ട് വര്‍ഷം 9 കഴിഞ്ഞു. അച്ഛനെ സ്കൂളിലെ കുട്ടുകരോട് അഭിമാനത്തോടെയാണ് പ്രവീണ പരിചയപ്പെടുത്തുന്നതെന്ന് അരുണ്‍ കണ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.അ

അരുണ്‍കണ്ണന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രകാശംപരത്തുന്നപെൺകുട്ടി…

കാഴ്ച നഷ്ടപ്പെട്ട അച്ഛൻറെ ചങ്കിടിപ്പും കണ്ണുമായി ഒരു പൊന്നു മോൾ.. !!മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ മനസ്‌ നിറയ്ക്കും ഇതൊക്കെ കാണുമ്പോൾ….
നന്നേ ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ടതാണ് വയനാട് കാവുംമന്ദം പുത്തന്‍മിറ്റം കോളനിയിലെ കേളുവിന്.
പക്ഷേ അകക്കണ്ണിലെ വെളിച്ചം കൊണ്ട്‌ കേളുവിന്‌ പ്രകൃതിയെ അറിയാം. നാട്ടിലെ ഓരോ കോണുകളും അറിയാം. ഇവ ഓരോന്നും ഈ അച്ഛന് അന്യമല്ലാതാക്കുന്നത് മകൾ പ്രവീണയാണ്. അവരുടെ ആത്മബന്ധമാണ്.
3 വയസ്സുള്ളപ്പോഴാണ് കേളുവിന്‌ കാഴ്ച നഷ്ടപ്പെട്ടത്. കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണിൽ മണൽ കയറിയതാണ് കാഴ്ച നഷ്ടമാവാൻ കാരണം. ചികിൽസിച്ചു ഭേദമാക്കാനുള്ള പണമില്ലായിരുന്നു. ജനിച്ചു ഒരു മാസം പ്രായമുള്ളപ്പോൾ തന്നെ അമ്മ നഷ്ടപ്പെട്ടിരുന്നു. പിന്നെ ഇളയമ്മയോടൊപ്പം ആയിരുന്നു ജീവിതം.ദുരിതനാളുകൾ പലത് കഴിഞ്ഞു. ഇതിനിടെ ജീവിതത്തിലെ നല്ല പാതിയായി അമ്മു എത്തി.
പ്രവീണ എന്ന മകളുടെ ജനനം ഇരുളടഞ്ഞു പോയ ആ പിതാവിൻ്റ ജീവിത വഴിയിൽ പ്രകാശം പരത്തുകയായിരുന്നു. അങ്കണവാടിയിൽ പോകാൻ തുടങ്ങിയതോടെയാണ് പ്രവീണ അച്ഛന്റെ സന്തത സഹചാരി ആയത്. ദിവസവും കൊണ്ടു വിടുന്നതും പഠനം കഴിയുന്നതുവരെ കാത്തിരിന്ന് മകളെ കൂട്ടിക്കൊണ്ടു വരുന്നതും കേളുവിന്റെ ജോലിയായി.കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ അംഗനവാടിയിൽ നിന്നും കിട്ടുന്ന ഭക്ഷണം പ്രവീണ വീട്ടിലെത്തിക്കും.പ്രവീണയുടെ കൂട്ട് കേളുവിന്‌ വലിയ തണലായി മാറി.
ആ നടത്തം ആരംഭിച്ചിട്ട് 9 വർഷമായി. ദിവസം കഴിയും തോറും ആ കൂട്ട് ദൃഢമാവുകയാണ്.മകൾ കാണുന്നത് അതേപടി മനസ്സിൽ പതിയുന്നുവെന്ന് കേളു പറയുന്നു. മകളുടെ സ്കൂളിലെ ആവശ്യങ്ങൾക്കെല്ലാം കേളു ഓടിയെത്തും. കൂട്ടുകാർക്കിടയിൽ അഭിമാനത്തോടെ പ്രവീണ അച്ഛനെയും കൊണ്ട് നടക്കും. തന്റെ പഠനവിവരങ്ങൾ അറിയുവാൻ അധ്യാപകരെ കാണിച്ചുകൊടുക്കും. വീടിനു പുറത്തേക്കുള്ള യാത്രകളിലെല്ലാം മകൾ തന്നെയാണ് കൂട്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളും കഥകളും മകളുമായി പങ്കുവെച്ച് ആയിരിക്കും യാത്ര.
ഓരോ ദിവസവും മകളുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മകൾ അച്ഛനോട് പറയും. അവരുടെ മാത്രം ലോകമാണ് ഇങ്ങനെയുള്ള യാത്രകൾ. മകൾക്ക് എന്ത്‌ വേണമെന്നു പറഞ്ഞാലും വാങ്ങി കൊടുക്കും ഈ അച്ഛൻ. കുഞ്ഞു കുട്ടിയാണെങ്കിലും ഉത്തരവാദിത്വമുള്ള രക്ഷകനായി അച്ഛനെ കൂടെ കൂട്ടി നടക്കുകയാണ് പ്രവീണ. കുടുംബം പുലർത്താൻ ജോലികൾക്കു പോകേണ്ടതിനാൽ ഭർത്താവിനു കൂട്ടായി നടക്കാൻ കഴിയുന്നില്ല എന്ന ദുഃഖം മകളിലൂടെ മാറുമെന്ന് അമ്മ പറയുന്നു.
കുസൃതിയുടെ ലോകത്തുള്ള കുഞ്ഞനുജൻ പ്രണവിന് വേണ്ട കരുതലുകൽ നൽകാനും പ്രവീണ ശ്രദ്ധിയ്ക്കാറുണ്ട്.കാഴ്ചയില്ലാത്ത അച്ഛന്റെ കണ്ണാണ് പ്രവീണ.ആ അച്ഛൻ സ്നേഹനിധിയായ മകളിലൂടെ വീണ്ടും എല്ലാം കാണുന്നു.
കൊടുക്കാം സ്നേഹ നിധിയായ ഈ അച്ഛനും മകൾക്കും ഒരു #ബിഗ്_സല്യൂട്ട്…

Leave a Reply

Your email address will not be published. Required fields are marked *