പാൽ പൂരി
അവശ്യസാധനങ്ങള്‍
- ഗോതമ്പ് മാവ് രണ്ട് കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഏലക്ക പൊടി 1/4 ടീസ്പൂൺ
പാൽ നാല് കപ്പ്
ഉപ്പ് പാകത്തിന്
നെയ്യ് ആവശ്യത്തിന്
ബദാം ചെറുതായി അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം
വലിയ പാത്രത്തിൽ ഗോതമ്പ് പൊടി, നെയ്യ്, ഉപ്പ് എന്നിവ കലർത്തി വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക. അതിനു ശേഷം തുണി അൽപം നനച്ച് മൂടി വയ്ക്കുക. ശേഷം ഒരു പാനിൽ പാൽ എടുത്ത് ചൂടാക്കി പകുതി ആകുന്നത് വരെ തിളപ്പിക്കുക. ഇതിന് ശേഷം ഏലക്കയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ചെറിയ ഉരുളകൾ പരത്തി എടുത്ത് പൂരി ഉണ്ടാക്കുക. ഇതിനുശേഷം തയ്യാറാക്കിയ പാലിൽ പൂരി ഇട്ട് അതിന് മുകളിൽ ബദാം ഇടുക. നിങ്ങളുടെ പാൽ പൂരി തയ്യാർ. ചൂടോടെ വിളമ്പുക.