മരിച്ച പെറ്റ്സിനോട് സംസാരം;വിചിത്രവാദവുമായി ഒരുസ്ത്രീ
തനിക്ക് ചത്തുപോയ മൃഗങ്ങളോട് സംസാരിക്കാനാവും അവകാശപ്പെട്ട് ഒരു സ്ത്രീ. മരിച്ചുപോയ തങ്ങളുടെ മൃഗങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ നിരവധി ആളുകൾ ഇവർക്കരികിലേക്ക് എത്താറുമുണ്ട്.
ഡാനിയേൽ മക്കിന്നൻ എന്ന സ്ത്രീയുടെ ജോലി തന്നെ അതാണ്. ചത്തുപോയ മൃഗങ്ങൾക്കും അവരുടെ ഉടമകൾക്കും ഇടയിൽ കമ്മ്യൂണിക്കേറ്ററായി പ്രവർത്തിക്കുകയാണ് ഡാനിയേൽ. 51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്. അതായത് ആ മൃഗങ്ങൾക്ക് മരണശേഷവും എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് ഡാനിയേൽ പറഞ്ഞു കൊടുക്കും. ഉടമകൾക്ക് ചോദിക്കാനുള്ള ചോദ്യവും മൃഗങ്ങളോട് ചോദിക്കും.
താൻ ഉടമകൾക്ക് അവരുടെ മരിച്ചുപോയ മൃഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു, അവർക്ക് പരസ്പരം പറയാനുള്ളത് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു എന്നും ഡാനിയേൽ പറയുന്നു. ഏതായാലും ഡാനിയേൽ പറയുന്നത് പ്രശസ്തരടക്കം പലരും മരിച്ചുപോയ തങ്ങളുടെ വളർത്തുമൃഗങ്ങൾ എന്ത് പറയുന്നു എന്ന് അറിയുന്നതിനായി തന്നെ സമീപിക്കാറുണ്ടെന്നും അവര്‍ കൂടിച്ചേര്‍ക്കുന്നു..