ഇല്യാനയെന്ന ഐ.മുഹമ്മദ് ഷാജിയുടെ ഓമനയെകണ്ടാല്‍ നിങ്ങള്‍ ഞെട്ടും; കാരണമറിയാന്‍ വായിക്കൂ
പട്ടിയേയും പൂച്ചയേയും ഒക്കെ നാം വളര്‍ത്താറുണ്ട്. എന്നാല്‍ കൊടിനടയ്ക്ക് സമീപം ഐ.മുഹമ്മദ് ഷാജിയുടെ വീട്ടിലെത്തുന്നവർ ഇല്യാനയെ കണ്ട് ആദ്യമൊന്ന് ഞെട്ടും.മൂന്നടി വലിപ്പമുള്ള ബാൾ പൈത്തോൺ ഇനത്തിൽപ്പെട്ട പെരുമ്പാണ് ഇല്യാന. വീട്ടിൽ വളർത്തുന്നതിന് വനം വകുപ്പിന്റെ അനുമതി ഉള്ള ഇതിനെ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രണ്ടു വർഷം മുമ്പ് വാങ്ങിയത്. മൂന്ന് വയസ്സും രണ്ട് കിലോയോളം ഭാരവും. ചില സിനിമ–സീരിയലുകളിലും തലകാണിച്ചിട്ടുണ്ട്. പത്ത് ദിവസത്തിലൊരിക്കലാണ് ഭക്ഷണം.
വെള്ള എലിയും കോഴിക്കുഞ്ഞുങ്ങളുമാണ് ഇഷ്ട ഭക്ഷണം. നിറഭക്ഷണം കഴിഞ്ഞാൽ പിന്നെ രണ്ട് ദിവസത്തേക്ക് ആരും തൊടുന്നത് ഇഷ്ടമല്ല. മുതിർന്ന ആളുകളുടെ സമീപം ബോൾ പൈത്തോൺ അപകടകാരിയല്ലെങ്കിലും കൊച്ചു കുഞ്ഞുങ്ങളുടെ അടുത്ത് വിടുമ്പോൾ മുൻകരുതൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്.ഓട്ടോ ഡ്രൈവർ കൂടിയായ ഷാജി നായ പരിശീലകനും കുതിര സവാരി പരിശീലകനുമാണ്.