ഗുലാബ് ജാമുൻ

സിറപ്പിനുള്ള ചേരുവകള്‍

  • പഞ്ചസാര 1 കപ്പ്
  • വെള്ളം 1 കപ്പ്
  • ഏലയ്ക്കാപ്പൊടി അൽപം
  • നാരങ്ങ നീര് 1 ടീസ്പൂൺ
  • റോസ് വാട്ടർ 2 ടീസ്പൂൺ

ഗുലാബ് ജാമുൻ ഉണ്ടാക്കാനുള്ള ചേരുവകൾ

  • പാൽപ്പൊടി 1 കപ്പ്
  • മൈദ മാവ് 4 ടീസ്പൂൺ
  • റവ 1 ടീസ്പൂൺ
  • ബേക്കിംഗ് സോഡ ഒരു നുള്ള്
  • നെയ്യ് 1 ടീസ്പൂൺ
  • തൈര് 1 ടീസ്പൂൺ
  • പാൽ 4-5 ടീസ്പൂൺ
    നെയ്യ്/ എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസാരയും വെള്ളവും കലർത്തി ചെറിയ തീയിൽ തിളപ്പിക്കുക.ഒട്ടിപ്പിടിക്കുന്നത് വരെ ഇളക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേർക്കുക.

ഇനി ഇതിൽ ക്രിസ്റ്റൽ ഉണ്ടാകുന്നത് തടയാൻ നാരങ്ങാനീര് ചേർത്ത് മൂടി മാറ്റി വയ്ക്കുക.അതിനുശേഷം ഗുലാബ് ജാമുൻ ഉണ്ടാക്കാൻ മൈദ, പാൽപ്പൊടി, റവ, ബേക്കിംഗ് സോഡ എന്നിവ ഒരു മിക്സിംഗ് പാത്രത്തിൽ ഇട്ട് നന്നായി ഇളക്കുക അതിൽ നെയ്യും തൈരും യോജിപ്പിച്ച് അതിൽ പാൽ ചേർത്ത് നന്നായി ഇളക്കി മൃദുവായ മാവ് തയ്യാറാക്കുക.ഈ മാവ് കൊണ്ട് ചെറിയ ഉരുളകളാക്കി സ്വർണ്ണ നിറമാകുന്നത് വരെ വറുത്ത് ചൂടുള്ള സിറപ്പിൽ ഇട്ട് 40 മിനിറ്റ് മൂടി വെക്കുക ടേസ്റ്റി ഗുലാബ് ജാമുൻ തയ്യാര്‍‌‍.

Leave a Reply

Your email address will not be published. Required fields are marked *