ഇടതൂര്‍ന്ന മുടിക്ക് ഉലുവകൊണ്ടൊരു മാജിക്ക്
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ നിരവധി ഘടകങ്ങളുടെ ഉറവിടമാണ് ഉലുവ. ഇതിന് ശക്തമായ ആന്റി ഫംഗൽ ആന്റി ഇൻഫ്ളമേറ്ററി ഇഫക്ടുകൾ തലയോട്ടിയിൽ സൃഷ്ടിച്ച് മുടി വളരുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കുന്നു. ഉലുവ ഡെയിലി ഡയറ്റ് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിലനിർത്താനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും ദഹന പ്രക്രിയ ശരിയാക്കുന്നതിനും ഉത്തമമായ ഔഷധമാണ്. മുടിയിടകളിൽ വളർച്ചയുടെ മാജിക് സൃഷ്ടിക്കാനും മുടിയിഴകൾ സോഫ്റ്റ് ആൻ ഷൈനി ആകാനും മുത്തശ്ശിമാർ പറഞ്ഞു തന്ന അൽഭുത ഔഷധമാണ് ഉലുവ. ഉലുവയിലുള്ള ആന്റി ഓക്സിഡന്റുകൾ മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്താനും കൊഴിച്ചലകറ്റാനും സഹായിക്കുന്നു.
- കുതിർത്തു വെച്ച ഉലുവ അരച്ചെടുത്ത നാരങ്ങാനീരും ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് താരൻ നിയന്ത്രിക്കുന്നതിനും മുടിയിഴകളിൽ ഷൈനിങ് നിലനിർത്തുന്നതിന് സഹായിക്കുന്നു
- കുതിർത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച മിശ്രിതം തലയിൽ പാക്കായി ഉപയോഗിക്കുന്നത് മുടിയിഴകളിൽ അകാല നര വരുന്നത് തടുക്കുന്നു
- ഉലുവയുംവെളിച്ചെണ്ണയും ചേർത്ത ഉലുവയുടെ നിറം മാറുന്നതുവരെ അതിൽ തിളപ്പിച്ച് എണ്ണയായി ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് നല്ലതാണ്.
- ഉലുവയും മുട്ടയുടെ വെള്ളയും ചേർത്ത് മിശ്രിതം മുടിയുടെ ഉള്ള് കൂട്ടുന്നതിനും ഷൈനിങ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
തയ്യാറാക്കിയത് തന്‍സി