നഖത്തിന്‍റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ നെയിൽ പോളിഷ് ഉപയോഗം എങ്ങനെ?

മുഖസൗന്ദര്യം നിലനിർത്തും പോലെതന്നെയാണ് നഖങ്ങളുടെ സൗന്ദര്യവും സംരക്ഷണവും ഉറപ്പാക്കുക എന്നുള്ളത്. അതിനായി അധിക സമയത്തിന്റെയോ പണച്ചെലവിന്റെയോ ആവശ്യമില്ല. ആദ്യം തന്നെ നഖം കടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഒപ്പം സ്ഥിരമായി മോയിസ്ച്യുറൈസ് ചെയ്യുക. നഖങ്ങൾക്കിടയിൽ അഴുക്കുകൾ കടന്നു വരാത്തവിധം വൃത്തിയായി സൂക്ഷിക്കുക. ഇത്രയും തന്നെ ചെയ്താൽ ആരോഗ്യമുള്ള നഖങ്ങൾ എക്കാലവും നിലനിർത്താം.

നെയിൽ പോളിഷ് എങ്ങനെ ഉപയോഗിക്കണം

സ്ത്രീകൾ മിക്കവരും പല നിറങ്ങളിലുള്ള നെയിൽ പോളിഷുകൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നഖത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നതാണ് സത്യം. കാരണം ഇതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നഖത്തിന്റെ സ്വാഭാവികനിറം ഇല്ലാതാക്കുന്നതിന് കാരണമാകും. ഒപ്പം പൊട്ടാനും തൊലി ഇളക്കാനും സാധ്യത കൂടുതലാണ്. ആയതിനാൽ നെയിൽപോളിഷ് തുടർച്ചയായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കി.ഇടവേളകൾ കണക്കാക്കി ഉപയോഗിക്കുക.

എന്തുകൊണ്ട് നെയിൽപോളിഷ് ഉപയോഗം നിയന്ത്രിക്കണം

• നെയിൽ പോളിഷ് അധികനാൾ നഖത്തിൽ നിലനിർത്തുന്നത് അതിന്റെ സ്വാഭാവിക നിറം നഷ്ടമാകുന്നതിന് കാരണമാകും.

• നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമാണ് ജെൽ മാനിക്കൂറുകൾ, പൗഡർ മാനിക്കൂറുകൾ എന്നിവ ഉപയോഗിക്കുന്നത്.

• നെയിൽ പോളിഷിന്റെ അമിതഉപയോഗം നഖത്തിന്റെ മുകൾഭാഗത്തെ തൊലി വരണ്ടു പൊട്ടാൻ കാരണമാകും.

• നഖങ്ങളിൽ നിന്നും നെയിൽ പോളിഷ് നീക്കം ചെയ്തതിനുശേഷം വിറ്റാമിൻ സിറം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ രാസവസ്തുക്കളടങ്ങിയ റിമൂവറുകൾ ഉപയോഗിക്കുന്നതിനുപകരം പ്രകൃതി ദത്തമായ രീതികൾ അവലംബിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *