ഇന്ത്യന്‍ വിവാഹങ്ങള്‍ പാരമ്പര്യം ഉപേക്ഷിച്ചു തുടങ്ങുന്നുവോ?..
ഇന്ത്യൻ വെഡിങ് എല്ലാകാലത്തും നിറങ്ങളെയും ആഭരണങ്ങളെയും ആഘോഷങ്ങളെയും കൂട്ടുപിടിച്ചവയായിരുന്നു. വധുവിന്റെ വസ്ത്രങ്ങൾ എപ്പോഴും നിറച്ചാർത്തിന്‍റെ ചാതുരി തീർക്കുന്നവ ആയിരിക്കും. ബോളിവുഡിൽ ഏറെ തരംഗമായ പ൪നിതി ചോപ്ര – രാഘവ് ഛദ്ദാ വിവാഹം ആഡംബരങ്ങൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പരിണിതയുടെ വിവാഹ വസ്ത്രങ്ങൾ 2500 മണിക്കൂറുകൾ കൊണ്ട് തീർത്തെടുത്തതായിരുന്നു. പേസ്റ്റൽ ഷെയ്ഡ് ലഹങ്കയും മിനിമൽ ഓർണമെൻസും പുതിയൊരു വെഡിങ് ട്രെൻഡ് തീർത്തിരിക്കുകയാണ്. ആലിയ ഭട്ട് കിയാര എന്നിവരുടെ വിവാഹ വസ്ത്രങ്ങളോട് ഏറെ താരതമ്യം പുലർത്തിയത് തന്നെയായിരുന്നു പരണിതിയുടെ വെഡിങ് ഔട്ട് ലുക്ക്.

പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രൈറ്റ് നിറങ്ങള്‍ ഒഴിവാക്കി എന്നതാണ ഹൈലൈറ്റ്. ക്രിസ്ത്യൻ മുസ്ലിം വെഡിങുകള്‍ക്ക് പരമ്പരാഗത കളറുകളോട് നോ പറഞ്ഞുകൊണ്ട് പേസ്റ്റൽ കളറുകള്‍ ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണ്.