അത്തം
കവിത: കെ ഓമനക്കുട്ടൻ കാവുങ്കൽ
അത്തം പത്തിനു പൊന്നോണം
നിത്യം മുറ്റമൊരുക്കേണം
പൂക്കളിറുത്തു നടക്കേണം
പൂക്കളമിട്ടു മിനുക്കേണം
അത്തം കൂടാൻ മുറ്റത്ത്
കുട്ടനിറയെ പൂവേണം
തുമ്പപ്പൂവും ചെത്തിപ്പൂവും
കൂടെ വേണം കാക്കപ്പൂവും
പൂവൻകോഴി കൂവും മുമ്പേ
പുതു വെള്ളത്താൽ നനയണം
കോലൻ തെങ്ങിലെ ഊഞ്ഞാലിൽ
കാലും നീട്ടി ആടേണം
ഓണത്തപ്പന് വരവേൽക്കാൻ
ഓരോ ദിനവും ഒരുങ്ങേണം
ഓണ നിലാവിൽ മുറ്റത്ത്
ഓണപ്പാട്ടും പാടിക്കൊണ്ട്
ഓരോ ചുവടും വയ്ക്കണം