ഉള്ളിലെ നിന്‍റെ തുടിപ്പുകള്‍ക്ക് പകരം വയ്ക്കാന്‍ മാറ്റൊരു വികാരവും ഇല്ലെന്ന് ദര്‍ശന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ദര്‍ശന ദാസ്. എന്നാല്‍ ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷമാണ്‌ താരം പങ്കുവെച്ചിരിക്കുന്നത്.

ഉള്ളിലെ നിന്‍റെ തുടിപ്പുകള്‍ക്ക് പകരം വയ്ക്കാന്‍ മാറ്റൊരു വികാരവും ഇല്ല എന്നാണ് ബേബി ബംപ് പങ്ക് വച്ചുകൊണ്ട് ദര്‍ശന കുറിച്ചിരിക്കുന്നത്.

നിരവധി ആരാധകരും താരങ്ങളും ആണ് ദര്‍ശനയുടെ പുതിയ സന്തോഷത്തില്‍ പങ്ക് ചേരുന്നത്.നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത് . സീരിയല്‍ പ്രവര്‍ത്തകരും ദര്‍ശനയുടെ പോസ്റ്റിനു ആശംസകളുമായി എത്തുന്നുണ്ട്. ലൊക്കേഷനില്‍ താരത്തെ മിസ് ചെയ്യുന്നുവെന്നാണ് അവര്‍ കുറിച്ചത്

Leave a Reply

Your email address will not be published. Required fields are marked *