കിട്ടുവും മോട്ടുവും (കുട്ടിക്കഥ)
ജി.കണ്ണനുണ്ണി
കിട്ടുവും മോട്ടുവും നല്ല കൂട്ടുകാരായിരുന്നു. അവർ ഒരുമിച്ചാണ് സ്കൂളിൽ പഠിക്കാൻ പോയിരുന്നത്. കിട്ടു സന്തോഷവാനും ഏതു കാര്യവും ചെയ്യാൻ ചുറുചുറുക്കുള്ളവനും ആയിരുന്നു. മോട്ടുവാകട്ടെ എപ്പോഴും ഉൾവലിഞ്ഞ സ്വാഭാവക്കാരനും.
കിട്ടുവിന്റെ അച്ഛൻ അവനെ ശരി തെറ്റുകൾ പറഞ്ഞു കൊടുത്താണ് വളർത്തിയുരുന്നത്. അദ്ദേഹം കിട്ടുവിനെ തന്റെകൂടെ ചെറിയ ചെറിയ ജോലികൾ ചെയ്യിച്ച്, സ്നേഹവും, ഉത്തരവാദിത്വമുള്ളവനായി വളർത്തി.
മോട്ടുവിന്റെ അച്ഛനാവട്ടെ അവൻ എന്തു ചെയ്താലും കുറ്റപ്പെടുത്തി അവന്റെ ആത്മവിശ്വാസം തകർത്തുകൊണ്ടേയിരുന്നു.പഠനം മാത്രമായ ഒരു ലോകത്തേക്ക് ചുരുങ്ങിയ മോട്ടു അവനവനെ മാത്രം സ്നേഹിച്ചു. ഒടുവിൽ വളർന്നപ്പോൾ ജീവിതവഴിയിൽ ഒറ്റപ്പെട്ടവനായി മാറി.
എന്നാൽ കിട്ടുവാകട്ടെ ഉയർന്ന ജോലിക്കൊപ്പം സമൂഹത്തിന് നന്മകൂടി ചെയ്യുന്ന ഒരുപാട് നന്മയുള്ള സുഹൃത്തുക്കൾ കൈമുതലായുള്ള ഒരു നല്ല മനുഷ്യനായി മാറി.
ഗുണപാഠം :പഠനത്തി
നൊപ്പം സമൂഹത്തിന് നന്മ ചെയ്യുന്ന മനുഷ്യനായി വളരാൻ മാതാപിതാക്കൾ മക്കളെ വഴികാണിക്കുക.