മാറ്റത്തിന്‍റെ കാറ്റ് വീശി ഫാഷന്‍ ലോകം

ലിംഗസമത്വത്തിന് ആദ്യപടിയെന്നോണം വസ്ത്രങ്ങളിലും ആക്സസറികളിലും ആൺ–പെൺ വ്യത്യാസം ഇല്ലാത്ത ഡിസൈനുകള്‍ ഇറങ്ങി കഴിഞ്ഞു. ലിംഗവ്യത്യാസം ഇല്ലാതെയുള്ള വസ്ത്രങ്ങളുമായി കൂടുതൽ ബ്രാൻഡുകൾ രംഗത്തെത്തിയതാണ് 2021ലെ പ്രധാന ട്രെൻഡുകളിലൊന്ന്.


സ്ത്രീകളുടേതും പുരുഷന്മാരുടേതും എന്ന വേര്‍തിരിവ് ഇല്ലാതെ യൂണിസെക്സ്, പോളി സെക്സ് ഫാഷനിലേക്ക് അതിവേഗം നീങ്ങുകയാണ് ബ്രാൻഡുകൾ.ബ്രാൻഡുകൾ പുതിയ മാറ്റത്തിന്റെ വഴിയിലെത്തിയപ്പോൾ നോൺ ബൈനറി മോഡലുകളും ശ്രദ്ധനേടി. ഡിസൈനർ രാഹുൽ മിശ്രയുടെ ‘ദ് ഡോൺ’ എന്ന കലക്‌ഷൻ പുറത്തിറങ്ങിയപ്പോൾ ശ്രദ്ധിക്കപ്പെട്ടത് മോഡൽ നിതിൻ ബാരൺവാലാണ്.


വസ്ത്രങ്ങളിലും ആക്സറിയിലും മാത്രമല്ല, മേക്കപ്പിലും ആൺ–പെൺ വ്യത്യാസം ഇല്ല എന്നത് ശ്രദ്ധേയമാണ്. കോസ്മെറ്റിക് ബ്രാൻഡുകളും ലിംഗവ്യത്യാസമില്ലാതെയുള്ള ഉത്പന്നങ്ങൾക്ക് ഊന്നല്‍ നല്‍കി കഴിഞ്ഞു.
പവർ ഡ്രസിങ് ഉൾപ്പെടെയുള്ള എല്ലാ ഡിസൈൻ എലമെന്റുകളും സ്ത്രീകൾ ഏറെക്കാലം മുമ്പേ തന്നെ സ്വന്തമാക്കിയെങ്കിലും മറുവശത്തുള്ള ലയനത്തിന് വേഗം കുറവായിരുന്നു. ഷോപ്പിങ്ങിനിടെ സ്ത്രീകളുടെ വിഭാഗത്തിൽ കയറിയാൽ പുരുഷന്മാരുടെ സെക്ഷനിലേക്ക് വഴിതിരിച്ചു വിടുന്നതു പോലുള്ള സംഭവങ്ങളിൽ നോൺ ബെനറി വിഭാഗങ്ങൾക്കു ശ്രദ്ധലഭിച്ചത് ക്വീർ പ്രൈഡിലൂടെയാണ്.


കൂടുതൽ ബ്രാൻഡുകൾ ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളിലേക്ക് തിരിഞ്ഞതും ബോളിവുഡ് നടന്മാരിലെ പുതുതലമുറക്കാർ ഈ ട്രെൻഡിന് കൂടുതൽ പ്രചാരം നൽകിയതും പുതിയ ട്രെൻഡിന്റെ വേഗംകൂട്ടി നോർ ബ്ലാക്ക് നോർ വൈറ്റ്, അനാം, ഹ്യൂമെൻ, ദ് പോട് പ്ലാന്റ്, ബ്ലോണി, ചോള ദ് ലേബൽ എന്നിവ ജൻഡർ ഫ്രീ വസ്ത്രങ്ങളൊരുക്കുന്ന ഇന്ത്യൻ ബ്രാൻഡുകളാണ്. ഒട്ടെറെ ചെറുകിട പ്രാദേശിക ബ്രാൻഡുകളും ഇവിടെ യൂണിസെക്സ് വസ്ത്രങ്ങളൊരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!