കൂടുതല്‍കാലം മന്ത്രിപദം ; ഏ.കെ ശശീന്ദ്രന് റെക്കോര്‍ഡ്

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്.

മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഒന്നാമൻ. മുഖ്യമന്ത്രി സി. അച്യുതമേനോൻ ശശീന്ദ്രനോടൊപ്പം രണ്ടാമൻ.

പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്ത്രിയാണ്. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *