അമീര്‍ഖാനും കിരണ്‍റാവുവും വേര്‍പിരിഞ്ഞു
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബോളിവുഡ് നടന് അമീര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞു.വാര്‍ത്താ കുറിപ്പിലൂടെയാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത അറിയിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്.പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണ്.
വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറച്ചുനാളായി ഉണ്ടെന്നും, ഇതാണ് ഉചിതമായ സമയമെന്നും ഇരുവരും വ്യക്തമാക്കി. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും മകന് ആസാദ് റാവു ഖാന്റെ നല്ല മാതാപിതാക്കളായി തുടരുമെന്ന് അമീറും കിരണും അറിയിച്ചു.