” വിഡ്ഢികളുടെ മാഷ് ” ടൈറ്റിൽ പോസ്റ്റർ റിലീസ്.
ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന “വിഡ്ഢികളുടെ മാഷ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ,രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഓൺലൈൻ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയിൽ അണിനിരക്കുന്നു.ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ എം ആർ റസാഖ്, ബാബു വി, രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.ദിലീപ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.എഡിറ്റർ-ഷിബു പെരിശ്ശേരി. ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-കൃഷ്ണ പൂജപ്പുര,കല-അൻസാരി, മേക്കപ്പ്-ഷിബുജി വൈൻത്തല, വസ്ത്രാലങ്കാരം-ശിവഭക്തൻ, സ്റ്റിൽസ്-മിഥുൻ ടി സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരി സുതൻ, അസോസിയേറ്റ് ഡയറക്ടർ-അഫ്സൽ അദേനി, ഡിസൈൻ-മിഥുൻ സുരേഷ്, ആക്ഷൻ-മാഫിയ ശശി, ഫിനാൻസ് കൺട്രോളർ-ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മൈജോൺ ബ്രിട്ടോ, പ്രൊഡക്ഷൻ ഡിസൈനർ-കണ്ണൻ നായർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.