രുഗ്മിണിയമ്മയെ അമ്പരിപ്പിച്ച് മഹാനടന്‍റെ കോളെത്തി
പ്രീയ നടന്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ തേടി ആ മഹാനടന്‍റെ കോളെത്തി.പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. ഏറെ നാളായി മോഹൻലാലിനെ കാണണമെന്ന രുഗ്മിണിയമ്മയുടെ ആഗ്രഹമാണ് കഴിഞ്ഞദിവസം ലാലേട്ടൻ നിറവേറ്റി നൽകിയത്.
എല്ലാവരും തന്നെ കളിയാക്കും എന്ന് രുഗ്മിണിയമ്മ പറഞ്ഞപ്പോൾ, എന്തിനു കളിയാക്കണം ഇപ്പോൾ നേരിൽ കണ്ടില്ലേ എന്നും ലാലേട്ടൻ ചോദിക്കുന്നുണ്ട്. സുഖമാണോ, കൊവിഡ് കഴിയട്ടെ നമുക്ക് നേരിൽ കാണാം. വേറെ എന്താ വിശേഷം. എനിക്ക് എന്താ തരുന്നത്, ഞാൻ അവിടെ വരുമ്പോൾ. എന്ന് തുടങ്ങി ഒട്ടനവധി വിശേഷങ്ങളാണ് മോഹൻലാൽലാൽ രുഗ്മിണിയമ്മയോട് ചോദിക്കുന്നത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ലാലേട്ടന്റെ സ്നേഹത്തെ അന്വേഷണത്തെ സ്വീകരിച്ചത്.
ഒരുപാട് ധനത്തേക്കാൾ മൂല്യമുണ്ട് ഒരു ചെറു കുശലാന്വേഷണത്തിന്. ഇനിയും ആ അമ്മൂമ്മ ഈ ഭൂമിയിൽ എത്റ കാലം ഉണ്ടാകുമെന്നറിയില്ല. മരിക്കുംവരെ ആ അമ്മൂമ്മ ആനന്ദത്തോടെ ഈ വീഡിയോ കോൾ സംഭവം പറഞ്ഞുനടക്കും.. ഇത്രയും സിമ്പിൾ ആയ ഒരു മനുഷ്യൻ തുടങ്ങിയ കമന്‍റുകളാണ് അധികവും.