രാജകീയം ഈ തിരിച്ചുവരവ്

പ്രശസ്ത സംവിധായകൻ കമലിന്റെ നമ്മൾ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് ഭാവന. അന്ന് വെറും 16 വയസ്സാണ് ഭാവനയ്ക്ക്. പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിൾ അഭിനയിച്ചു.

ഇപ്പോൾ ഈ മേഖലയിൽ എത്തിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ച താരം 2018ൽ വിവാഹിതയായതോടെ അഭിനയ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. കന്നഡ നിർമ്മാതാവ് നവീനെയാണ് നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഭാവന വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

‘ഇരുട്ടിൽ നിന്ന് വെളിച്ചം പ്രകാശിക്കട്ടെ’ എന്ന അടിക്കുറിപ്പോടെ രാജകീയമായ പ്രൗഡിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹെവി ഡയമണ്ട് ഒർണമെന്റ്സ് താരം അണിഞ്ഞിരുന്നു. താരം ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകുകയായിരുന്നു.

ഒട്ടേറെ പേരാണ് ഭാവനയുടെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. മനോഹാരിയായിരിക്കുന്നു, മലയാളം സിനിമയിലേക്ക് എന്നാണ് തിരിച്ചു വരുന്നത് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ വലിയൊരു ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയിരിക്കുക അണ്. കന്നഡ സിനിമയിലൂടെയാണ് ഭാവന വീണ്ടും ഫീൽഡിലേക്ക് എത്താൻ പോകുന്നത്. എന്തായാലും പ്രേക്ഷകർ ഒന്നടങ്കം ഇതിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *