‘ആളുകളെ കൊന്ന് വധശിക്ഷയ്ക്ക് വിധേയമാകണം’ പൊലീസിനെ ഞെട്ടിച്ച കുറ്റവാളിയുടെ വാക്കുകള്‍, വീഡിയോ കാണാം

ജോക്കര്‍ വേഷത്തിൽ ജപ്പാനിലെ ട്രെയിനുള്ളില്‍ കയറി ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. 24 വയസ്സ് മാത്രം പ്രായമുള്ള ഇയാൾ കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞതാകട്ടെ ഞെട്ടിക്കുന്ന കാര്യങ്ങളും.

ഇനിയും നിരവധി ആളുകളെ കൊല്ലണമെന്നും വധശിക്ഷ കിട്ടണമെന്നും ഹതൂരി പറയുന്നത്. അറസ്റ്റ് ചെയ്ത ഇയാള്‍ പൊലീസിനോടാണ് തന്റെ ആഗ്രഹം പറഞ്ഞത്. ജോലികാര്യത്തിലും സുഹൃത്തുക്കളുടെ കാര്യത്തിലും ഏറെ നിരാശനായിരുന്നു എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഒന്നും നടക്കാതെ വന്നപ്പോഴാണ് ഒരുപാട് പേരെ കൊന്ന് സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. ജൂണ്‍ മാസം ഇയാള്‍ ജോലി രാജിവെച്ചു. ടോക്കിയോയില്‍ ആണ് ജോക്കര്‍ വേഷത്തിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി വിചിത്രമായ വേഷം ധരിച്ച അനേകം ആളുകള്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

തിരക്കുള്ള ട്രെയിനില്‍ ഇരുന്ന ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് കണ്ണില്‍ കണ്ടവരെയെല്ലാം കൈയിലുള്ള കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. 60 വയസ് പ്രായമുള്ള ഒരാള്‍ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ഒരു ബോഗിയില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകള്‍ക്ക് ശേഷം, ഒരു ചെറിയ സ്ഫോടനത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിന്‍ഡായോലൂടെയും മറ്റും ആളുകള്‍ പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ ഷിന്‍ജുകുവിലേക്കുള്ള കെയോ എക്‌സ്പ്രസ് ലൈനില്‍ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ലോവര്‍ ഹൗസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിനെ തുടർന്ന് ജപ്പാനിലെ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകിട്ടോടെ നിര്‍ത്തിയിരുന്നു. എന്തായാലും ട്രെയിന്‍ നിര്‍ത്തിയിട്ട സ്റ്റേഷന് പുറത്ത് അഗ്‌നിശമന സേനാംഗങ്ങളും പോലീസും എമര്‍ജന്‍സി വാഹനങ്ങളും മറ്റും കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളെല്ലാം നിലവിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!