ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു. ദീര്‍ഘനാളായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അര്‍ബുദത്തിനെതിയുള്ള പോരട്ടത്തില്‍ മാതൃകയായിരുന്നു ശരണ്യ.


നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നിട്ടും അത്മവിശ്വാസം കരുത്താക്കി സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരുന്നു. 2012 ലാണ് തലച്ചോറിലെ അര്‍ബുദം കണ്ടെത്തുന്നത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *