അലങ്കാരപനകളും പരിചരണവും

കവുങ്ങും തെങ്ങുമെല്ലാം പനവർഗത്തിൽപ്പെട്ടതാണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത പൂന്തോട്ടങ്ങളെ ഭംഗിയാക്കാൻവേണ്ടിയുള്ള അലങ്കാരപ്പന വളർത്തലാണ്. ചൈനീസ്, സയാമീസ് ,തായ് . മലേഷ്യൻ തുടങ്ങി നൂറിൽപ്പരം ഇനങ്ങൾ നമ്മൾ പൂന്തോട്ടങ്ങളിൽ വളര്‍ത്തിവരുന്നുണ്ട്. വളരെപ്പെട്ടെന്ന് വളരുമെന്നതിനാലും നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പല വിടുകളിലും ചട്ടിയിലും നിലത്തും ഇപ്പോൾ അലങ്കാരപ്പനകളുടെ വലിയനിരതന്നെ കണ്ടുവരുന്നു.

പ്രധാനയിനങ്ങള്‍

വിശറിപ്പന (ഫാൻപാം),രാജകീയ പന,ചുവപ്പൻ പന,വെണ്ടപ്പന,മഞ്ഞപ്പന(യെല്ലോ പാം)ട്രയാംഗുലർ പാം, ഷാംപെയ്ൻ പാം, ബിസ്മാർക്ക്പാം, സൈയാഗ്രസ് പാം എന്നിങ്ങനെ ഒട്ടേറെ അലങ്കാരപ്പനകൾ നമ്മുടെ ഉദ്യാനങ്ങളിൽ വളരുന്നുണ്ട്. അവയുടെ നടീലും പരിപാലനവും പരിചയപ്പെടാം.


പരിചരണം

ചിലപനകൾക്ക് തൈകളുണ്ടാവുന്നത് അമ്മ സസ്യത്തിന്റെ വശങ്ങളിൽ നിന്ന് കിളിർത്തുവന്നാണ്. റെഡ്, യെല്ലോ, ഫാൻ, വെണ്ടക്ക എന്നീപനകൾക്ക് ഈ രീതിയിലാണ് തൈകൾ ഉണ്ടാകാറ്. എന്നാൽ ബോട്ടിൽ , റോയൽ, ജയന്റ് ലിക്കോള, ഷാംപെയ്ൻ എന്നീയിനങ്ങളുടെ വിത്തുകൾ മുളപ്പിച്ചാണ് തൈകളെയുണ്ടാക്കുക.


മൂപ്പെത്തിയ കായകൾ ശേഖരിച്ച് മണലും ചാണകപ്പൊടിയും കലർത്തിയ മിശ്രിതത്തിൽ വിത്ത്‌നടാം വിത്ത് ശേഖരിച്ച ഉടനെ നടുന്നതാണ് മുളയക്കൽ ശേഷി കൂട്ടാനുള്ളവഴി അല്ലെങ്കിൽ മുളയ്ക്കാൻ സാധ്യത കുറവാണ്. ഇവമുളച്ചുവരാൽ ഒന്നു മുതൽ മൂന്ന് മാസം വരെയെടുക്കാം തൈകൾക്ക് മൂന്നോ നാലോ ഇലകൾ വന്നതിനു ശേഷമാണ് ചട്ടിയിലേക്കോ കുഴിയിലേക്കോമാറ്റി നടേണ്ടത്.


തൈകൾ കുഴിയിലാണ് നടുന്നതെങ്കിൽ കുഴിയുടെ ആഴവും വലിപ്പവും തരവും പ്ര്‌ദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വെള്ളംനിൽക്കാത്ത തരം മണ്ണിൽ രണ്ടടി നീളത്തിലും ഒരടി വീതിയിലുമുള്ള കുഴികളെടുക്കാം നടുന്നതിന് 15 ദിവസമെങ്കിലും മുമ്പ് കുഴിയിൽ പകുതിവരെയെങ്കിലും മേൽമണ്ണ്‌നിറയ്ക്കാം അതിൽ കുറച്ച് ഉപ്പും കുമ്മായവും വിതറി് നനച്ചിടാം. ചാണകപ്പൊടിയും ചേർക്കാവുന്നതാണ്. കുഴികളിൽ ഒരു ചകിരിപ്പൊളി മലർത്തിവെക്കുക്കുന്നത് ഈർപ്പം നിലനിൽക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും സാധിക്കും. ചിതൽശല്യം ഒിേവാക്കാൻ ഇങ്ങനെ മലർത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേൽ ചിതൽപ്പൊടിയോ കാർബറിൽ പൊടിയോ അല്പം വിതറാം അല്ലെങ്കിൽ വേ്പിൻപിണ്ണാക്ക് അല്പം വിതറിയാലും മതി.


പൂന്തോട്ടങ്ങളിൽ നടുമ്പോൾ കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച് തലകൾ കോത്തുപോകാത്ത തരത്തിലും ഭംഗി നിലനിർത്തുന്ന തരത്തിലും അകലം ക്രമീകരിക്കാം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കണം. ചട്ടിയിൽ വളർത്തുന്ന പനകളുടെ വളർച്ച നമുക്ക് നിയന്ത്രിക്കാവുന്നതാണ്. വെള്ളവും വളവും നൽകുന്നത് കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. വീട്‌നകത്താണ് വെക്കുന്നതെങ്കിൽ 15 ദിവസം കൂടുമ്പോൾ ഒരിക്കൽ ഒരുദിവസം മുഴുവൻ വെയിൽ കൊള്ളിക്കുന്നത് ഇലകൾക്ക് നല്ല നിറം ലഭിക്കാൻ ഉപകരിക്കും. ഉണങ്ങിയ ഇലകളും തണ്ടുകളും കൃത്യ സമയത്ത് മാറ്റണം. ചട്ടിയിൽ പന വളർന്നു നിറഞ്ഞാൽ ചട്ടിയിൽ നിന്നൊഴിവാക്കി വേരുകളും അധികമുള്ള തൈകളും മാറ്റി മിശ്രിതം വേറെ നിറച്ച് വീണ്ടും നട്ട് നനയ്ക്കാവുന്നതാണ്.


കീടങ്ങളും രോഗങ്ങളും.

പനകൾക്ക് സാധാരണയായി കീടങ്ങളും രോഗങ്ങളും വരുന്നത് കുറവാണ്. സാധാരണ അരക്കേഷ്യ കുടുംബത്തിൽപ്പെട്ട തെങ്ങ്കവുങ്ങ് എന്നിവയ്ക്ക് വരുന്ന രോഗങ്ങൾ ആണ് വരാറ്. ചെമ്പൻചെല്ലി, കൊമ്പൻചെല്ലി, കുമിൾ രോഗങ്ങൾ എന്നിവയ്ക്ക് തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേഅളവിൽ പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം ചെറിയതൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.


പനയിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്ന് സ്രവങ്ങൾ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പൻചെല്ലിയെ ആകർഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും.


ഇനി ചെമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിൽ പ്പി ചുവട്ടിൽ വരുന്ന ദ്വാരങ്ങൾ സിമന്റോ മണ്ണോ, പ്ലാസ്റ്റർ ഓഫ് പാരീസോ. തേച്ച് അടച്ചതിനുശേഷം മാങ്കോസെബ് എ കുമിൾനാശിനി ഒരുലിറ്റർവെള്ളത്തിൽ ചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) മുകളിലെ ദ്വാരത്തിൽ ഒഴിക്കാം. കാർബറിൽ (20 ഗ്രാം ഒരുലിറ്റർവെള്ളത്തിൽ), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റർവെള്ളത്തിൽ), സൈ്പനോസാഡ്( 5 മില്ലിം ഒരുലിറ്റർവെള്ളത്തിൽ) എന്നിങ്ങനെയും ദ്വാരത്തിൽ ഒഴിച്ചുകൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *