” അമ്പലമുക്കിലെ വിശേഷങ്ങൾ “


വീഡിയോ ഗാനം റിലീസ്.


ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ചു ഉമേഷ് കൃഷ്ണൻ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ” അമ്പലമുക്കിലെ വിശേഷങ്ങൾ ” എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.


പാലക്കാടിന്റെ മനോഹാരിത ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിലെ ‘നന്നാവാൻ’ എന്നാരംഭിക്കുന്ന ഗാനം ബി കെ ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് സംഗീതം നല്കി സന്നിധാനന്ദൻ ആലപിക്കുന്നു.ഗോകുൽ സുരേഷ് നായകനാവുന്ന ഈ ചിത്രത്തിൽ ലാൽ,ധർമ്മജൻ ബോൾഗാട്ടി,മേജർ രവി,ഗണപതി,ബിജുക്കുട്ടൻ,സുധീർ കരമന,അനീഷ് ജീ മേനോൻ,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,ഷെഹിൻ സിദ്ദിഖ്,മുരളി ചന്ദ്,ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തളം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി,ബിനോയ് ആന്റണി,വനിത കൃഷ്ണചന്ദ്രന്‍,സുജാത മഠത്തില്‍,അശ്വനി,സൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അബ്ദുള്‍ റഹീം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,ഗാനരചന-ബി കെ ഹരിനാരായണൻ,പി ടി ബിനു,സംഗീതം-അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,കല-നാഥൻ മണ്ണൂർ,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,
സ്റ്റിൽസ്-ക്ലിന്റ് ബേബി,പരസ്യക്കല-കൃഷ്ണ പ്രസാദ്,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *