ഐ ഫോണിന്‍റെ ഡിമാന്‍റില്‍ കുറവ്; ഉല്‍പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

ഐ ഫോണിന്‍റെ ഡിമാന്‍റ് കുറഞ്ഞതിനാല്‍ ഉല്‍പാദനം ആപ്പിള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം.

അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കുമെന്നാണ് സൂചന. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും.

ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്. 2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 ശതമാനം മാത്രമായിരുന്നു 4G ഐ ഫോണ്‍ SEയുടെ വില്‍പ്പന. ഐ ഫോണ്‍ 13 റേഞ്ചിലുള്ള യൂണിറ്റുകളുടെ ഉല്‍പാദനവും മുന്‍പ് പദ്ധതിയിട്ടിരുന്ന എണ്ണത്തില്‍ നിന്നും വെട്ടിച്ചുരുക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *