നായ്ക്കൾക്ക് കാവലാൾ; മിണ്ടാപ്രാണികൾക്ക് രക്ഷക
വെളുത്ത ഇന്നോവ കൊച്ചി നഗരമധ്യത്തിലൂടെ ചീറി പാഞ്ഞുവരുന്നു. ഒരൂകൂട്ടം തെരുവ് നായ്ക്കള്‍ ആരുടെയോ വരവ് പ്രതീക്ഷിക്കുന്ന പോലെ അക്ഷമയോടെ കാത്തിരിക്കുന്നുണ്ട്. കൊച്ചിക്കാര്‍ക്ക് ഇത് സ്ഥിരം കാഴ്ചയാണ്. പട്ടിണിയിലാകുന്ന നായ്ക്കൾക്ക് തുണയായി എത്തുന്ന രാധികയെയും അവരുടെ ഓമനകളെയും നഗരവാസികള്‍ക്ക് സുപരിചിതമാണ്.
കാറിൽ നിന്നിറങ്ങിയ രാധികയ്ക്ക് ചുറ്റും നൃത്തം വെയ്ക്കുകയും, രണ്ട് കാലിൽ നിന്ന് വണങ്ങുകയും ചെയ്തുകൊണ്ട് അവര്‍ അടുത്തുകൂടി. രാധിക നിരത്തിയ പ്ലേറ്റുകളിൽ ചോറ് കൊടുത്ത് സ്നേഹത്തോടെ ഊട്ടി.കഴിഞ്ഞ ലോക്കുഡൗൺ തുടങ്ങുന്നതിന് ഏതാനും മാസം മുൻപാണ് ഡല്‍ഹി സ്വദേശിനി രാധിക ഈ മിണ്ടാപ്രാണികളെ ഊട്ടി തുടങ്ങിയത്.
സ്നോഫ്ലേക്ക്സ്, മമ്മ, ചോട്ടൂ, ബ്ലാക്കി തുടങ്ങിയ പേരുകളും തന്‍റെ ഓമനകള്‍ക്ക് രാധിക നല്‍കിയിട്ടുണ്ട്.
അരിയും ചിക്കനും മഞ്ഞൾ ചേർത്ത് വേവിച്ചാണ് നൽകുന്നത്. ഇതിനൊപ്പം ഗ്ലൂക്കോസ് ബിസ്ക്കറ്റും, ഡോഗ്ഫുഡും കരുതും. അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾ പോലും വെറും വയറോടെ മടങ്ങില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഇവരുടെ രോഗത്തിനായി ഡോക്ടര്‍മാരെ കണ്ട് മരുന്നും നൽകുന്നുണ്ട്.
നഗരം മുഴുവൻ ലോക്ക്ഡൌണിലായാലും ഈ മിണ്ടാപ്രാണികൾ വയറുനിറച്ചാണ് കഴിയുന്നത്. രാധിക മാത്രമല്ല വേറെയും ചില സുമനസുകൾ ഇവർക്കായി അന്നം വിളമ്പുന്നുണ്ട്.മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുകമാത്രമല്ല രാധിക ചെയ്യുന്നത് അവമൂലം ഉണ്ടാകുന്ന അപകടങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതിക്കും കൊച്ചിയില്‍ തുടക്കമിട്ടിട്ടുണ്ട്.
റോഡിലൂടെ ചീറിപാഞ്ഞുപോകുന്ന വാഹനങ്ങല്‍ ഇടിഞ്ഞ് നിരവധിനായ്ക്കളുടെ ജീവന്‍ പൊലിയാറുണ്ട്. ഇതിന് ശാശ്വത പരിഹാരമായി രാധിക നേതൃത്വം കൊടുക്കുന്ന പ്രൊജക്റ്റാണ് കോളര്‍ അപ് കൊച്ചിന്‍.
തെരുവിലുള്ള നായ്ക്കളെ റിഫ്ലക്ടീവ് കോളര്‍ ഇടിക്കുന്നതാണ് പദ്ധതി. ഇരുട്ടിലും കോളറുകള്‍ തെളിഞ്ഞു കാണാനാകും. രാത്രികാലങ്ങളില്‍ തെരുവുനായ്ക്കള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങളെ നിയന്ത്രിക്കാനാണ് ഈ കോളരുകള്‍. കോളർ അപ്പ് കൊച്ചിൻ എന്ന പദ്ധതി പ്രകാരം 500 ലധികം നായ്ക്കൾ കോളറണിഞ്ഞു കഴിഞ്ഞു.