ടൊവിനോ തോമസ്സിനു പുതിയൊരു നായിക ആദ്യ പ്രസാദ്.

എ എസ് ദിനേശ്.

തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന” അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക.
ആദ്യ പ്രസാദ്.


കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ്,അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ “നിഴൽ”എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.


നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; ആദ്യ പ്രസാദ് പറഞ്ഞു. ഇവരെക്കൂടാതെ നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *