പൊട്ട് സജസ്റ്റ് ചെയ്തത് ഉണ്ണിയേട്ടന്‍; ഉണ്ണി മുകുന്ദനെ ട്രോളി ആക്റ്റിവിസ്റ്റ് അരുന്ധതി
.
കഴിഞ്ഞ ദിവസം എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് അരുന്ധതി താരത്തെ ട്രോളിയത്. ഉണ്ണിയേട്ടനാണ് പൊട്ട് സജസ്റ്റ് ചെയ്തത് എന്ന കുറിപ്പോടെ വലിയ പൊട്ട് തൊട്ടുള്ള ചിത്രമാണ് അരുന്ധതി പങ്കുവെച്ചിരിക്കുന്നത്.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ആനിയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ച വാക്കുകള്‍. സംഭവത്തില്‍ നിരവധി ഫേസ്ബുക്ക് പേജുകളില്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. പോസ്റ്റിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ സംവിധായകന്‍ ജിയോ ബേബിയും കമന്റ് ചെയ്തിരുന്നു. വളരെ മോശം പോസ്റ്റാണിത് എന്നായിരുന്നു ജിയോ ബേബി കുറിച്ചത്.